തിരിഞ്ഞുകുത്തി
Manorama Weekly|January
കഥക്കൂട്ട്
തോമസ് ജേക്കബ്
തിരിഞ്ഞുകുത്തി

ശക്തിയായ ഒരു മുഖപ്രസംഗം ഉണ്ടാകുമ്പോൾ അതിന് ഇരയായ അധികാരി രാജിവച്ചു പോകുന്നതു നാം കാണാറുണ്ട്. എന്നാൽ, അതിനു പകരം മുഖപ്രസംഗമെഴുത്തുകാരൻ തന്നെ രാജിവയ്ക്കേണ്ടി വരുന്നത് അപൂർവമല്ല.

കേരളത്തിലെ നക്സലൈറ്റ് നേതാവ് വർഗീസ് പൊലീസുമായുള്ള സംഘട്ടനത്തിലാണു മരിച്ചതെന്ന ഭാഷ്യം പല പത്രങ്ങളും സ്വീകരിച്ചപ്പോൾ വർഗീസിനെ കണ്ണുകെട്ടി വെടി വച്ചു കൊല്ലുകയായിരുന്നെന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ആ കൊടും ക്രൂരതയെപ്പറ്റി നിശിതമായ മുഖപ്രസംഗം എഴുതുകയും ചെയ്തു വിപ്ലവം' പത്രാധിപർ തായാട്ടു ശങ്കരൻ. പത്രം ഉടമ എം.എ. ഉണ്ണീരിക്കുട്ടി ഇതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചപ്പോൾ തായാട്ടു പടിയിറങ്ങി.

കോൺഗ്രസ് മുഖപത്രമായ "വീക്ഷണ'ത്തിൽ പത്രാധിപർ സി.പി.ശ്രീധരൻ കോൺഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരനെതിരെ രണ്ടു മുഖപ്രസംഗങ്ങളെഴുതി. ആദ്യത്തേതിന്റെ പ്രഹരശേഷിയിൽ കരുണാകരൻ മുഖ്യമന്ത്രിപദം ഒഴിഞ്ഞു. രണ്ടാമത്തേതിന്റെ പ്രതിപ്രഹരത്തിൽ രാജിവച്ചതു ശ്രീധരനാണ്.

കോഴിക്കോട് ആർഇസിയിലെ എൻജിനീയറിങ് വിദ്യാർഥി രാജനെ പൊലീസ് പിടിച്ചു കൊണ്ടുപോയ ശേഷം രാജനെപ്പറ്റി ഒരു വിവരവും ഇല്ലാതായപ്പോൾ വ്യാജ സത്യവാങ്മുലം നൽകിയെന്ന പേരിൽ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി പരാമർശം ഉണ്ടായപ്പോഴായിരുന്നു ആദ്യത്തേത്. കോടതി പരാമർശത്തിന്റെ വെളിച്ചത്തിൽ കരുണാകരൻ രാജിവയ്ക്കണമെന്നു മുഖപ്രസംഗം എഴുതിയതു കോൺഗ്രസ്  പത്രം മാത്രമാണ്. തുടർന്നുണ്ടായ കോലാഹലത്തിൽ കരുണാകരനു രാജിവയ്ക്കേണ്ടി വന്നു.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt