ആദ്യപാഠം, ആദായനികുതി, കമൽഹാസൻ
Manorama Weekly|January
ഒരേയൊരു ഷീല
എം. എസ്. ദിലീപ്
ആദ്യപാഠം, ആദായനികുതി, കമൽഹാസൻ

ഒരു സിനിമ. കമൽഹാസനും തിക്കുറിശ്ശിയും ഒക്കെ അഭിനയിക്കുന്നുണ്ട്. അതിൽ ഞാൻ മുട്ടിന്റെ അത്രയുള്ള ഒരു സ്കേർട്ടിട്ടുകൊണ്ട് ഒരു സ്റ്റെപ്പിറങ്ങി വരുന്ന സീനുണ്ട്. വസ്ത്രം കണ്ടാൽ കുഴപ്പമില്ല. ഇറങ്ങി വരുന്ന സീനിനും കുഴപ്പമില്ല. ഞാൻ ഡ്രസ്സ് ഇട്ടുകൊണ്ടു വന്നപ്പോൾ ക്യാമറ എവിടെയെന്നു നോക്കി. കാരണം, ഈഡ്രസ്സ്  ഇടുന്ന സീനിൽ ക്യാമറ എവിടെ കാണണമെന്നുള്ളത് എനിക്കറിയാം. നോക്കുമ്പോൾ ക്യാമറ വച്ചിരിക്കുന്നതു സ്റ്റെപ്പിന്റെ അടിയിലാണ്. ക്യാമറ അവിടെ വയ്ക്കാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു. ക്യാമറാമാൻ ചൂടായി. ഞാനാണ് ക്യാമറാമാൻ, ഞാനാണു ക്യാമറ എവിടെ വയ്ക്കണമെന്നു തീരുമാനിക്കുന്നത് എന്ന് അയാൾ പറഞ്ഞു. പടം ഏതാണ്ടു തീരാറായിക്കഴിഞ്ഞു. അയാൾ പറഞ്ഞു: ക്യാമറ അസോസിയേഷനിൽ ഞങ്ങളിത് പ്രോബ്ലമാക്കും. ഒരു ആർട്ടിസ്റ്റ് വന്നു ക്യാമറ മാറ്റാൻ പറഞ്ഞു എന്നു വാർത്തയാകും. ഞാൻ ഒന്നാലോചിച്ചു. എന്നിട്ടു പോയി നല്ലൊരു സാരിയുമുടുത്തുവന്നു. നീയിനി എവിടെ വേണമെങ്കിലും ക്യാമറ കൊണ്ടുപോയി വച്ചോ എന്നു പറഞ്ഞു. ക്യാമറ മാറ്റാൻ പറയരുതെന്നല്ലേയുള്ളൂ. ഡ്രെസ് മാറ്റണം എന്ന് ഒരു അസോസിയേഷനും പറയാൻ പറ്റില്ലല്ലോ. അതു കേട്ടിട്ടു ക്യാമറാമാൻ ഒന്നും മിണ്ടിയില്ല. ഡയറക്ടർ പറഞ്ഞു, മതിയമ്മാ, ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം ... അങ്ങനെ എത്രയോ പോരാട്ടങ്ങൾക്കു ശേഷമാണ്  ഇന്നു നിങ്ങൾ അറിയുന്ന ഷീല എന്ന നടി നിലനിൽക്കുന്നത്.

കമൽഹാസൻ

 കമൽഹാസനോടൊപ്പം ഷീല ആദ്യമായി അഭിനയിച്ചത് "ആദ്യപാഠം' എന്ന സിനിമയിലാണ്. അതിന്റെ സംവിധാനം നിർവഹിച്ചത് അടൂർ ഭാസി. അതിൽ ഷീലയ്ക്ക് അതിഥി വേഷമായിരുന്നു.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt