മൊഴിമാറ്റങ്ങൾ
Manorama Weekly|January 28,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
മൊഴിമാറ്റങ്ങൾ

പ്രസംഗം ഒരു കലയാണെങ്കിൽ അതിന്റെ വിവർത്തനം അതിനെക്കാൾ മുന്തിയ കലാവിഷ്കാരമാണ്. പ്രസംഗിക്കുന്നവർക്ക് അപ്പോൾ വായിൽ തോന്നിയതൊക്കെ പറയാം. വിവർത്തകൻ ഓരോ വാചകവും ഓരോ വാക്കും ഓരോ അക്ഷരവും ശ്രദ്ധിച്ചു കേട്ട് ഓർമയിൽ വയ്ക്കണം. പരിഭാഷയിൽ തെറ്റു വന്നാൽ ഒറിജിനൽ കേട്ട ജനം കൂവും. പിന്നെ വേദി കാലിയാക്കുകയേ വഴിയുള്ളൂ.

സ്വതന്ത്രാ പാർട്ടി രൂപീകരിച്ച ശേഷം രാജാജി എന്ന സി. രാജഗോപാലാചാരി അറുപതുകളിൽ കോട്ടയത്തു വന്ന് മാമ്മൻ മാപ്പിള ഹാളിൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ തർജമ ചെയ്യാൻ ആളില്ല. റിപ്പോർട്ട് ചെയ്യാൻ കേരളഭൂഷണത്തിൽ നിന്നു വന്ന ബാബുവിനെ (ഇദ്ദേഹം പിന്നീടു ഡൽഹി ആകാശവാണിയിൽ വാർത്തകൾ വായിക്കുന്ന ബാബു ആയി) ആരോ സ്റ്റേജിലെത്തിച്ചു. ഓഫിസിൽ വരുന്ന റോയിട്ടർ, എ.പി., എഎഫ്പി വാർത്തകൾ പരിഭാഷപ്പെടുത്തുന്നതു പോലെയല്ലല്ലോ വേദിയിൽ പ്രസംഗ തർജമ. അൽപം കഴിഞ്ഞപ്പോൾ ബാബു കുഴങ്ങി. ഇടയ്ക്ക് ഒരു വാക്കു തെറ്റിച്ച് തർജമ ചെയ്തപ്പോൾ തമിഴ്നാട്ടുകാരനായ രാജാജി മലയാളത്തിൽ ശരിയായ വാക്കു പറഞ്ഞു കൊടുത്തു. അപമാനം സഹിക്കവയ്യാതെ ബാബു വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.

Denne historien er fra January 28,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 28,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.