എഴുത്തിന്റെ പുറപ്പാട്
Manorama Weekly|February 25,2023
വഴിവിളക്കുകൾ
വി.ജെ. ജയിംസ്
എഴുത്തിന്റെ പുറപ്പാട്

പൂഴിമണ്ണിൽ ചൂണ്ടുവിരൽ കൊണ്ട് ആദ്യാക്ഷരമെഴുതിച്ച മാമച്ചേടത്തി എന്നു വിളിപ്പേരുളള ആശാട്ടിയാണ് എന്നെ എഴുത്തിന്റെ ലോകത്തേക്ക് വഴി നടത്തിയതെന്നു പറയണം. നാലാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ടേ വായനയിൽ താൽപര്യം തുടങ്ങി. ഞാനന്ന് ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽ പഠിക്കുന്നു. ജ്യേഷ്ഠൻ ആന്റണി ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടു വരുന്ന ഡിറ്റക്ടീവ് നോവലുകളോടായിരുന്നു ആദ്യകാലത്തു കമ്പം. മലയാള മനോരമ, മനോരാജ്യം, പൗരധ്വനി തുടങ്ങിയവയൊക്കെ വായിക്കുമായിരുന്നു.

ഏഴാം ക്ലാസ് മുതൽ എന്റെ പഠനം ചമ്പക്കുളത്ത് പിതൃഗൃഹത്തിൽ നിന്നുകൊണ്ടായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ചങ്ങനാശേരിയിൽ ആയിരുന്നതിനാൽ വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നിയിരുന്നു. അതിനെ ഞാൻ അതിജീവിച്ചത് ലൈബ്രറീയിൽ സ്വന്തമായി മെംബർഷിപ്പെടുത്ത് പുസ്തകങ്ങൾ വായിച്ചുകൊണ്ടാണ്.

Denne historien er fra February 25,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.