കേട്ടു മതിയായില്ല
Manorama Weekly|March 04, 2023
കഥക്കൂട്ട്
തോമസ് ജേക്കബ്
കേട്ടു മതിയായില്ല

എല്ലാ  കോളജുകളിലുമുണ്ടാവും അത്തരം ചില അധ്യാപകർ. അവർ പഠിപ്പിക്കുന്നതു കേൾക്കാൻ ആ ക്ലാസിലെ വിദ്യാർഥികളല്ലാത്തവരും എത്തും.

പാഠപുസ്തകത്തിലുള്ളതുമാത്രം പഠിപ്പിക്കുന്നവരല്ല അവരൊന്നും. അതുകൊണ്ട്, വർഷാവസാനമാകുമ്പോൾ പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ എത്തിയില്ലെന്നു വരാം. പക്ഷേ, ആ വിഷയത്തിൽ ഉപരിപഠനത്തിനു പോയാൽ പോലും കിട്ടാത്തത്ര സമഗ്രവിവരങ്ങൾ അതിനകം കിട്ടിയിരിക്കും.

ഇംഗ്ലിഷിൽ പ്രഫ. സി.എ.ഷെപ്പേഡ്, ഷേക്സ്പിയർ വേലായുധൻ നായർ, മധുകർ റാവു, വിഷ്ണു നാരായണൻ നമ്പൂതിരി, എം.പി.പോൾ, ഹൃദയകുമാരി എന്നിവരൊക്കെ ഇതേ ഗണത്തിൽപെട്ട അധ്യാപകരായിരുന്നു. തിരുവല്ലക്കാരനായിരുന്ന കവി വിഷ്ണുനാരായണൻ നമ്പൂതിരി ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇംഗ്ലിഷിനു ഷെപ്പേഡിന്റെ വിദ്യാർഥിയായിരുന്നു. പിന്നീട് എംഎ ഇംഗ്ലിഷ് പഠിക്കാൻ ചെന്നപ്പോഴേക്ക് ഷെപ്പേഡ് കോഴിക്കോട് ദേവഗിരി കോളജിൽ പ്രഫസറായി ചേർന്നു കഴിഞ്ഞിരുന്നു. വിഷ്ണു നേരെ കോഴിക്കോട്ടേക്കു വച്ചുപിടിച്ചു. എംഎ പഠിക്കാൻ.

അധ്യാപനത്തെ പവിത്രമായ ഒരു കലയായാണ് വിഷ്ണുനാരായണൻ നമ്പൂതിരി കണ്ടിരുന്നതെന്ന് നാലു വർഷം അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്ന ഡോ.ആനന്ദ് കാവാലം പറഞ്ഞിട്ടുണ്ട്.

Denne historien er fra March 04, 2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March 04, 2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt