“കെട്യോൾ” ക്ലിക്കായി സ്മിനുവും
Manorama Weekly|April 29,2023
ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം
 സന്ധ്യ  കെ.പി.
“കെട്യോൾ” ക്ലിക്കായി സ്മിനുവും

"ഡാ.. ഡാ.. ഡാ.. വീട്ടുമുറ്റത്ത് വന്ന് ഞങ്ങടെ ചെക്കനെ വേണ്ടാതീനം പറഞ്ഞാൽ ഉണ്ടല്ലോ തെങ്ങുംമടക്കോല് എടുത്ത് അടിക്കും ഞാൻ “കെട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിൽ അനിയനെക്കുറിച്ചു മോശമായി സംസാരിച്ച നാട്ടുകാരനെ തെങ്ങും മടക്കോലെടുത്ത് അടിക്കുമെന്നു പറഞ്ഞ അന്നേച്ചിയെപ്പോലൊരു ചേച്ചിയെ കിട്ടാൻ ആരാണു കൊതിക്കാത്തത്? "നില്ലെടാ അവിടെ' എന്നും പറഞ്ഞ് ജോമോന്റെ പിറകെ ചൂലും എടുത്ത് അടിക്കാൻ പോകുന്ന ജോ ആൻഡ് ജോ'യിലെ ലില്ലിക്കുട്ടിയെപ്പോലൊരുമ്മയെ ഏതു മലയാളിക്കാണ് അറിയാത്തത്? " സ്‌കൂൾ ബസ്' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിലൂടെയാണ് സ്മിനു സിജോ സിനിമയിലെത്തിയത്.

"സഹോദരന്റെ ഭാര്യയുടെ പെട്ടെന്നുള്ള മരണത്തിൽ ഞങ്ങളെല്ലാം വളരെ വിഷമമുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ, മനോരമയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഇന്റർവ്യൂ തരാൻ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്റെ ചെറുപ്പം തൊട്ടേ ഞങ്ങളുടെ വീട്ടിൽ വരുത്തിയിരുന്നത് മനോരമ, ബാലരമ, കളിക്കുടുക്ക എന്നിവയായിരുന്നു. മനോരമ മമ്മിക്കു വേണ്ടി വരുത്തുന്നതാണ്. അക്കാലത്ത് ഞാൻ ആകെ വെളുപ്പിനെ എഴുന്നേറ്റിരുന്നത് വ്യാഴാഴ്ച ദിവസങ്ങളിൽ മാത്രമാണ്. അത് മനോരമയിലെ നോവലുകൾ വായിക്കാൻ വേണ്ടിയാണ്. ഞാനും അനിയത്തിയും മത്സരമാണ്. ആദ്യം ആരെണീക്കും, ആദ്യം ആർക്ക് മനോരമ കിട്ടും എന്നൊകെ. 19-ാം വയസ്സിൽ കല്യാണം കഴിഞ്ഞു. ഭർത്താവിനെക്കൊണ്ടു വാങ്ങിപ്പിക്കും സ്മിനു പറഞ്ഞു. സ്മിനു സി ജോയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ:

 "സ്കൂൾ ബസി'ലൂടെ സിനിമയിലേക്ക്

Denne historien er fra April 29,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 29,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.