കാണാമറയത്ത്
Manorama Weekly|June 17,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
കാണാമറയത്ത്

കാൺമാനില്ല എന്നു മനുഷ്യരെപ്പറ്റി മാത്രമല്ല, ഭാഷയിലെ വാക്കുകളെപ്പറ്റിയും പരസ്യം ചെയ്യാമെന്നു തോന്നുന്നു. അത്രയേറെ വാക്കുകൾ അപ്രത്യക്ഷമായിട്ടുണ്ട്.

ഹോസ്പിറ്റൽ, ആശുപത്രി എന്നൊക്കെയല്ല, രോഗപ്പുര എന്നാണ് പണ്ടു പറഞ്ഞിരുന്നത്. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ഈ പ്രയോഗമുണ്ട്. കിടമുറ (Nightduty),വേലവിലക്ക്(Suspension),മുന്ന soi (Prepaid), ilmsai (Postpaid), oilgimi (Margin), പറ്റുചീട്ട് (Acknowledgement card) എന്നിങ്ങനെ തർജമകളുണ്ടായിരുന്നു.

സമ്പ്രദായങ്ങൾ മാറുമ്പോൾ പഴയതു പലതും നമ്മൾ മറന്നുപോകുന്നു. കാർട്ടൂണിസ്റ്റ് യേശുദാസ് 2021 ൽ നിര്യാതനായപ്പോൾ ഞാൻ മനോരമയിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ ഒപ്പുതാളിനെ വെല്ലുന്ന യേശുദാസന്റെ നിരീക്ഷണ പാടവത്തെപ്പറ്റി എഴുതിയിരുന്നു. സംഗതി എന്താണെന്നു മനസ്സിലാവുന്നില്ലല്ലോ എന്ന് അത് എഡിറ്റ് ചെയ്ത പുതുതലമുറയിലെ പത്രപ്രവർത്തകൻ എന്നെ വിളിച്ചു പറഞ്ഞു. ഒടുവിൽ, ഞാൻ ആ വാചകം തിരുത്തിക്കൊടുത്തു. മഷിപ്പേനയലെ മഷി പടരാതിരിക്കാൻ പേജിൽ നിന്ന് അധികമഷിയോടൊപ്പം അക്ഷരങ്ങളും ഒപ്പിയെടുക്കുന്ന ഒപ്പുതാളിനെ വെല്ലുന്ന നിരീക്ഷണപാടവത്തോടെയാണ് യേശുദാസ് ഇതു സാധിച്ചത്.

തലയിൽ ഭാരം കയറ്റി വയ്ക്കുമ്പോൾ തല വേദനിക്കാതിരിക്കാൻ വയ്ക്കുന്ന ചുമാടും ഇന്നു വംശനാശം വന്ന വാക്കാണ്.

Denne historien er fra June 17,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 17,2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt