ഇരുപത്തഞ്ചു വർഷം സിനിമാ മേഖലയിൽ തുടരുക എന്നത് ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ആ കടമ്പയാണ് ലെന കടന്നിരിക്കുന്നത്. പതിനാറാം വയസ്സിൽ ആദ്യ സിനിമ. തുടർന്ന് മലയാളത്തിലെ ഏറ്റവും പ്രഗല്ഭരായ സംവിധായകരുടെ സിനിമയിൽ വേഷമിട്ടു. അതിനുശേഷം തുടർപഠനത്തിനായി സിനിമ ഉപേക്ഷിച്ചു. പഠിച്ചത് മനഃശാസ്ത്രം. അത് വേണ്ടെന്നു വച്ച് വീണ്ടും സിനിമയിലേക്ക്. സിനിമയിൽ ലെനയുടെ കരിയർ ഗ്രാഫ് കൗതുകം നിറഞ്ഞതാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ടവളാണു ലെന. "മലയാള സിനിമയിൽ ഇന്ന് ഏതു കഥാപാത്രവും ധൈര്യമായി ഏൽപിക്കാവുന്ന നടി' എന്നാണ് "അനുരാഗം' എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് ലെനയെക്കുറിച്ചു നടി ഷീല പറഞ്ഞത്. കഴിഞ്ഞ 25 വർഷങ്ങൾക്കിടെ എത്രയോ തവണ ലെന അതു തെളിയിച്ചു.
‘സ്നേഹത്തിലേക്ക്
1998 ഫെബ്രുവരി 11ന് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്ന് അഭിനയിച്ചു. "സ്നേഹം' എന്ന സിനിമയിൽ ജയറാമേട്ടന്റെ അഭിനയജീവിതത്തിന്റെ പത്താം വർഷം കൂടിയായിരുന്നു അന്ന്. സെറ്റിൽ ലഡു വിതരണമൊക്കെ നടത്തിയത് ഓർമയുണ്ട്. ബിജു മേനോനാണ് ചിത്രത്തിൽ എന്റെ മറ്റൊരു സഹോദരൻ. അദ്ദേഹം ഞങ്ങളുടെ അയൽവാസി കൂടിയായിരുന്നു. ഞാൻ സ്കൂളിൽ പോകുമ്പോൾ ബിജു മേനോൻ അതുവഴി സ്കൂട്ടറിൽ പോകുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹം മിഖായേലിന്റെ സന്തതികൾ' എന്ന സീരിയലിൽ അഭിനയിച്ച് പ്രശസ്തനായി നിന്നിരുന്ന സമയമാണ്. സ്നേഹത്തിന്റെ സെറ്റിൽ വച്ചാണു ബിജുമേനോനെ പരിചയപ്പെട്ടത്. അഭിനയത്തോട് എനിക്കു ചെറുപ്പം മുതലേ ഇഷ്ടമുണ്ട്. എൽകെജി മുതൽ സ്കൂളിൽ എല്ലാ പരിപാടികളിലും സ്കിറ്റിലും നാടകത്തിലുമൊക്കെ ഞാൻ ഉണ്ടായിരുന്നു. സ്നേഹത്തിൽ അഭിനയിക്കുന്ന സമയത്ത് ജയരാജ് സാർ പോസിറ്റീവ് ആയി കുറെ അഭിപ്രായങ്ങൾ പറഞ്ഞു. അതൊക്കെ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പൊന്നാനിയിലായിരുന്നു 25 ദിവസത്തോളം നീണ്ട ചിത്രീകരണം.
സിദ്ദിഖിന്റെ ‘ഭാര്യ
Denne historien er fra August 26,2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 26,2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി വരട്ടിയത്
ചിത്രം പതിഞ്ഞില്ല
കഥക്കൂട്ട്
കഥ വായിച്ചുതന്ന ഓപ്പോളും ചെറിയച്ചൻമാർ പഠിപ്പിച്ച ശ്ലോകങ്ങളും
വഴിവിളക്കുകൾ
കൃഷിയും കറിയും
തക്കാളി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ ചോർ
പുറംചട്ടകൾ
കഥക്കൂട്ട്
ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...
വഴിവിളക്കുകൾ