ധ്യാൻ ശ്രീനിവാസന്റെ സന്ദേശം
Manorama Weekly|October 07, 2023
ജീവിതം കൈവിട്ട സമയം
സന്ധ്യ കെ.പി.
ധ്യാൻ ശ്രീനിവാസന്റെ സന്ദേശം

"ഞാൻ എന്റെ സിനിമകളിലൂടെ ആരെയും വിമർശിക്കാറില്ല. പക്ഷേ, എനിക്കു ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങൾ അഭിമുഖങ്ങളിലും മറ്റു വേദികളിലും പറയാറുണ്ട്. സിനിമയിലും ജീവിതത്തിലും അഭിമുഖങ്ങളിലുമൊക്കെ ഞാൻ എന്ന വ്യക്തി സുതാര്യനാണ്,' മനോരമ ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിലും ധ്യാൻ ശ്രീനിവാസൻ ഇങ്ങനെയായിരുന്നു, തീർത്തും സുതാര്യൻ. ഈ സുതാര്യതയാധ്യാനിന്റെ സന്ദേശം. മറ്റു സിനിമാക്കാരിൽനിന്നു ധ്യാനിനെ വ്യത്യസ്തനാക്കുന്നതും ഈ സുതാര്യത തന്നെ. താനൊരു മഹാനാണെന്നോ തന്റെ സിനിമകൾ മഹത്തരമാണെന്നോ ധ്യാൻ പറയുന്നില്ല. ഈ മുപ്പത്തിനാലുകാരൻ താൻ അഭിനയിച്ച ഒരു സിനിമ പ്രേക്ഷകർ തിയറ്ററിൽ പോയി കാണണം എന്ന് ആദ്യമായി പറഞ്ഞത് "നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തെക്കുറിച്ചാണ്. ചീന ട്രോഫി, ആപ് കൈസേ ഹോ, ഐഡി, തയം, ജോയൽ എൻജോയ്, സീക്രട്ട്' തുടങ്ങി ധ്യാനിന്റേതായി ഒരുപിടി സിനിമകൾ ഇനിയും പുറത്തിറങ്ങാനിരിക്കുന്നു. എന്നിട്ടും സിനിമകളുടെ വിജയ പരാജയങ്ങൾ ധ്യാനിനെ ബാധിക്കുന്നില്ല.

നദികളിൽ സുന്ദരി യമുന

എന്റെ കഴിഞ്ഞ സിനിമകളെല്ലാം പരാജയമായിരുന്നു. അതോടെ എനിക്കു ബോംബ് എന്നൊരു പേരും വന്നു. നദികളിൽ സുന്ദരി യമുന' എന്ന ചിത്രം പക്ഷേ, നല്ല അഭിപ്രായത്തോടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. അതു കൊണ്ടാണ് ഞാൻ ഒരു ബോംബ് നിർവീര്യമാക്കപ്പെട്ടു എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത്. അമ്മയ്ക്കും അച്ഛനും "നദികളിൽ സുന്ദരി യമുന ഇഷ്ടപ്പെട്ടു. അമ്മ ഒരു നാട്ടിൻപുറത്തുകാരിയാണ്. അമ്മയ്ക്ക് ഇപ്പോഴും ഇഷ്ടം അച്ഛന്റെ പഴയ സിനിമകളാണ്. ഒരു ആക്ഷൻ സിനിമയോ വലിയ വയലൻസ് ഉള്ള സിനിമകളോ എന്റെ അമ്മ തിയറ്ററിൽ പോയി കാണില്ല. 'ഉടൽ' എന്ന എന്റെ സിനിമ ഉള്ളടക്കം കൊണ്ട് മികച്ചതായിരുന്നു. പക്ഷേ, അത് തിയറ്ററിൽ പോയി കാണണം എന്നു ഞാൻ എന്റെ അച്ഛനോടോ അമ്മയോടോ പറഞ്ഞിട്ടില്ല. എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അവരുടെ കുടുംബത്തിനും ഇഷ്ടം നദികളിൽ സുന്ദരി യമുന' പോലുള്ള സിനിമകളാണ്. ആ ധൈര്യത്തിലാണ് ഞാൻ അവരെ സിനിമ കാണാൻ വിളിച്ചതും. സിനിമ കണ്ട് അച്ഛൻ പറഞ്ഞത് ബോർ അടിച്ചില്ല എന്നാണ്. നല്ല അഭിപ്രായങ്ങൾ കേട്ടെന്നു പറഞ്ഞ് ഏട്ടനും വിളിച്ചിരുന്നു.

ലവ് ആക്ഷൻ ഡ്രാമ

Denne historien er fra October 07, 2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 07, 2023-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.