നീരദയുടെ കാവ്യലോകം
Manorama Weekly|February 24, 2024
മോളുടെ ആശയവിനിമയം എളുപ്പമാക്കാനാണ് ലാപ്ടോപ് ഉപയോഗിക്കാൻ പരിശീലിപ്പിച്ചത്. അവൾക്കു പറയാനുള്ളതെല്ലാം അവൾ ലാപ്ടോപ്പിൽ പതുക്കെ ടൈപ്പ് ചെയ്തു തുടങ്ങി. 10 വയസ്സിനു മുൻപു തന്നെ അവൾ അങ്ങനെ കവിതകൾ എഴുതാൻ തുടങ്ങി.
മിനി കെ.ടി
നീരദയുടെ കാവ്യലോകം

കോഴിക്കോട് ചേവായൂർ സ്വദേശിയാണു ഞാൻ. എന്റെ രണ്ടാമത്തെ കുട്ടിയാണ് മീനു എന്നു വിളിക്കുന്ന നീരദ. മൂത്ത മകൻ നവനീതുമായി ഏഴു വയസ്സിന്റെ വ്യത്യാസമുണ്ട്. മോൾക്ക് മൂന്നു വയസ്സുള്ളപ്പോൾ വീട്ടിൽ എല്ലാവർക്കും ചിക്കൻപോക്സ് വന്നു. ആ സമയത്താണ് അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലുമൊക്കെയുള്ള മാറ്റങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. എപ്പോഴും പിടിവാശിയും അസ്വസ്ഥതകളും. വിളിച്ചാൽ വിളികേൾക്കില്ല, കണ്ണുകളിലേക്കു നോക്കില്ല. ഞാൻ അല്ലാതെ വേറെ ആരും അടുത്തു ചെല്ലുന്നതും മിണ്ടുന്നതും ഒന്നും അവൾക്കിഷ്ടമില്ലായിരുന്നു.

വിദഗ്ധപരിശോധനയിൽ കോഴിക്കോട് ഇംഹാൻസിലെ ഡോ. കൃഷ്ണകുമാറാണ് മോൾക്ക് ഓട്ടിസമാണെന്നു കണ്ടത്തിയത്. പെട്ടെന്നൊന്നും അത് തുറന്നു പറയാതെ ഞങ്ങളെ വേദനിപ്പിക്കാതെ ദിവസങ്ങളെടുത്താണ് ഡോകടർ ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞു തന്നത്. എല്ലാ ആഴ്ചയും മോളെയും കൊണ്ട് ഞങ്ങൾ ഡോക്ടറുടെ വീട്ടിലേക്കു പോകും. ഡോക്ടർ ഫീസ് പോലും വാങ്ങാതെ ഞങ്ങൾ പറയുന്നതു കേട്ടിരിക്കുമായിരുന്നു. അന്ന് ഡോക്ടർ നൽകിയ മാർഗനിർദേശങ്ങൾ ഇന്നു നന്ദിയോടെയല്ലാതെ ഓർക്കാതിരിക്കാൻ പറ്റില്ല.

Denne historien er fra February 24, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 24, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.