സ്ഥലപുരാണം
Manorama Weekly|October 05, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
സ്ഥലപുരാണം

കൊച്ചിയിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ ആദ്യത്തെ നേതാവ് കെ.പി. മാധവൻ നായരാണെങ്കിലും അദ്ദേഹം കൊച്ചിക്കാരനല്ല. തിരുവിതാംകൂർകാരനാണ്. കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറി വരെയായ അദ്ദേഹത്തിന്റെ കൊച്ചിയിലെ വാസസ്ഥലമായ എറണാകുളം മിൽസ് സ്വാതന്ത്ര്യ സമരകാലത്ത് തിരുവിതാംകൂറിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരുടെ അഭയകേന്ദ്രമായിരുന്നു.

തിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സി.നാരായണപിളള കൊച്ചി ഇടപ്പള്ളി സ്വദേശിയായിരുന്നു.

സ്ഥലപ്പേരുകൊണ്ട് അറിയപ്പെടുന്ന എഴുത്തുകാരും സാംസ്കാരിക നായകന്മാരും ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ എന്നു പറയാൻ തക്കവണ്ണം ബഹു ഭൂരിപക്ഷവും ഇവിടെത്തന്നെയാണ്.

എന്നാൽ ഇവിടെ സ്ഥലപ്പേര് പതിച്ചു കിട്ടിയ ചിലർ ആ നാട്ടുകാരല്ലെന്നറിയുമ്പൊഴോ.

പേര് റസാഖ് കോട്ടയ്ക്കൽ എന്നായിരുന്നെങ്കിലും പ്രശസ്തനായ ആ ഫൊട്ടോഗ്രഫർ വയനാടു സ്വദേശിയാണ്. പ്രവർത്തന കേന്ദ്രവും ഡിയോയും കോട്ടയ്ക്കലിൽ ആയിരുന്നെന്നു മാത്രം.

കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായർ, കോട്ടയ്ക്കൽ മധു, കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ, കോട്ടയ്ക്കൽ ശംഭു എമ്പാ ന്തിരി, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, കോട്ടയ്ക്കൽ ദേവദാസ്, കോട്ടയ്ക്കൽ രവി എന്നീ പേരുകളുള്ള കഥകളി വിദഗ്ധർ ആരും തന്നെ കോട്ടയ്ക്കൽകാരല്ല. കോട്ടയ്ക്കൽ പിഎസി നാട്യസംഘത്തിൽ ചേർന്ന് അവരൊക്കെ ആ പേരുകാരായതാണ്.

Denne historien er fra October 05, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 05, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt