തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2024 ന്റെ ആരംഭം മുതൽ റിലീസ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റെടുത്താൽ 50 മുതൽ 200 കോടി വരെ കളക്ഷൻ നേടിയ സിനിമകൾ അനവധിയാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, ഗുരുവായൂരമ്പല നടയിൽ എന്നിവ ഉദാഹരണം. കഴിഞ്ഞ 5 മാസങ്ങൾ പിന്നിടുമ്പോൾ 1000 കോടി രൂപ യാണ് മലയാളസിനിമ ആഗോള ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ നഷ്ടങ്ങളുടെ കണക്കാണ് 2024 ന്റെ പാതിയോടുകൂടി പലിശ സഹിതം വീട്ടിയിരിക്കുന്നത്. ഇതോടെ മലയാള സിനിമ സുവർണ്ണകാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നിസ്സംശയം പറയാം. സിനിമ മികച്ചതാണെങ്കിൽ തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കായിരിക്കും എന്ന് അടിവരയിട്ട് തെളിയിക്കുന്ന വിജയങ്ങളാണ് നമ്മൾ പോയ മാസങ്ങളിൽ കണ്ടത്. 2024 ന്റെ പാതി ആയപ്പോഴേക്കും 1000 കോടിയാണ് മലയാളം ഫിലിം ഇൻഡസ്ട്രി കയ്യടക്കിയത്.
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവർ ത്രില്ലർ ചിത്രം മഞ്ഞുമ്മൽ ബോയ്സ് 75 ദിവസത്തെ തീയേറ്റർ പ്രദർശനത്തിലൂടെ 240.94 കോടി നേടിയതോടെ ആദ്യ 200 കോടി ക്ലബ്ലിലെത്തിച്ച ചിത്രം എന്ന പദവി സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രം എന്ന ലേബലും, മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കി. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 2024 ഫെബ്രുവരി 22 നാണ് തിയേറ്റർ റിലീസ് ചെയ്തത്. പറവ ഫിലിംസും ശ്രീഗോകുലം മൂവീസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യാ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവ്വഹിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് അവർക്ക് അഭിമുഖീകരി ക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളു മാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനി യർ, ചന്തു സലിംകുമാർ, അഭിറാം രാധാ കൃഷ്ണൻ, ദീപക് പറമ്പോൾ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പി ച്ചത്.
Denne historien er fra June 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ