കണ്ണൂർ തളിപ്പറമ്പ് ബക്കളത്ത് നിന്ന് മലയാള സിനിമയിലേക്ക് വണ്ടികയറിയ അല എസ് നയന സംജാദ് സംവിധാനം ചെയ്ത ഗോളത്തിലൂടെയും വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയിലൂടെയും ചന്ദ്രൻ നരിക്കോട് ചിത്രം ശ്രീ മുത്തപ്പനിലൂടെയും തിയേറ്ററുകളിൽ തിളങ്ങുകയാണ്. ഒരേ സമയം തിയേറ്ററുകളിൽ എത്തിയ മുന്ന് സിനിമകൾ.. വ്യത്യസ്തമായ ജോണർ.. വ്യത്യസ്തമായ മുന്ന് ശക്തമായ കഥാപാത്രങ്ങൾ... ഇതിൽപരം മറ്റെന്ത് സന്തോഷമെന്ന് അല എസ് നയന പറയുന്നു. ആറാം ക്ലാസിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽനിന്ന് തുടങ്ങിയ അല തന്റെ സിനിമാ ജീവിതവിശേഷങ്ങൾ നാനയോട് ഇതാദ്യമായി പങ്കുവയ്ക്കുന്നു...
മൂന്ന് സിനിമകൾ, വ്യത്യസ്ത കഥാപാത്രം
കരിയർ തുടങ്ങി അതിന്റെ ഏറ്റവും സന്തോഷം നൽകുന്ന പോയിന്റിലാണ് ഇപ്പോൾ നിൽക്കുന്നത്. ഒരേസമയം തിയേറ്ററുകളിൽ കയ്യടി നേടിക്കൊണ്ടിരിക്കുന്ന മൂന്ന് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു.
ഗോളത്തിലെ റാണിയായാലും മന്ദാകിനിയിലെ അംബികയായാലും ശ്രീ മുത്തപ്പനിലെ രേഖയായാലും പ്രേക്ഷകർ ശ്രദ്ധിച്ചു.. നല്ല അഭിപ്രായങ്ങൾ പറയുന്നു. മൂന്ന് സിനിമകളുടെയും ജോണർ തന്നെ വ്യത്യസ്തമായതു കൊണ്ട് ഒരു അഭിനേത്രി എന്ന നിലയിൽ ഒരേസമയം പ്രൂവ് ചെയ്യാനും സാധിച്ചുവെന്ന സന്തോഷമുണ്ട്. മുൻപും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ പുറത്തു പോവുമ്പോൾ പലരും തിരിച്ചറിയുന്നു. കഥാപാത്രങ്ങളുടെ അഭിപ്രായവും സ്നേഹവും അറിയിക്കുന്നു. അത് സന്തോഷം നൽകുന്ന കാര്യമാണ്. വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്ത ഒരാളാണ് ഞാൻ. പക്ഷേ ഇപ്പോൾ പല ഗ്രൂപ്പുകളിലും ഞാൻ ചെയ്ത കഥാപാത്രങ്ങളെയും എന്നെ കുറിച്ചും നടക്കുന്ന ചർച്ചകൾ അഭിനേത്രി എന്ന നിലയിൽ മുന്നോട്ട് പോകാനുള്ള ഊർജ്ജമാവുന്നുണ്ട്.
ലാൽജോസ് സാറിന്റെ ഭാര്യാവേഷം
Denne historien er fra July 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.