1981 ഓഗസ്റ്റ് 1. ശനിയാഴ്ച. തിരുവനന്തപുരത്തെ എം.പി തിയേറ്ററിനു മുന്നിൽ വൻതിരക്ക്. കാഹളം എന്ന സിനിമയുടെ മാറ്റിനി ഷോ കാണാനെത്തിയ നൂറുകണക്കിന് ആളുകളിൽ സ്ത്രീകളെ മാത്രമേ കടത്തി വിടുന്നുള്ളൂ. കാത്തുനിൽക്കുന്നവരിൽ പ്രേംനസീറിന്റെ ആരാധകരുണ്ടെങ്കിലും അവരുടെ എണ്ണം കുറവാണ്. സീമയാണ് പ്രധാന ആകർഷണം. തമിഴ്നാട്ടിൽ തകർത്ത് ഓടിയ ഒരു തലൈ രാഗം' എന്ന സിനിമയുടെ നായകനായ രവീന്ദ്രനിലായിരുന്നു യുവാക്കളുടെ പ്രതീക്ഷ. ആകെ ബഹളമയം. "കാഹളം' കണ്ടേ തീരൂ. രണ്ടുണ്ട് കാരണങ്ങൾ. ഒന്ന്, ജയൻ മരിച്ച അതേ ആഴ്ചതന്നെ റിലീസായ 'മൂർഖൻ സംവിധാനം ചെയ്ത ജോഷിയുടെ മൂന്നാമത്തെ സിനിമയാണിത്. "മൂർഖനി'ലെ സംഘട്ടനരംഗങ്ങളും ജയന്റെ വീരസ്യവും വല്ലാത്തൊരു തരിപ്പോടെ കോട്ടയം അനുപമ തിയേറ്ററിൽ ഇരുന്നുകണ്ടു. ഒരു പതിമൂന്നുകാരനിൽ ജോഷിയോട് ഉണ്ടാക്കിയ ആരാധന ചെറുതായിരുന്നില്ല. രണ്ട്, സൂപ്പർ താരവും ആരാധനാപാത്രവുമായിരുന്ന ജയന്റെ സിംഹാസനത്തിൽ ഇരിക്കാൻ രവീന്ദ്രൻ യോഗ്യനാണോ എന്നറിയണം. കൂടെയുണ്ടായിരുന്ന ചേട്ടന്മാരുടെ മിടുക്കിൽ ബ്ലോക്കിൽ ടിക്കറ്റുകൾ സംഘടിപ്പിച്ച് തിങ്ങി നിറഞ്ഞ തിയേറ്ററിലേക്ക് ആവേശത്തോടെ ഇരുപ്പുറപ്പിച്ചു. ജയന്റെ നിലവാരത്തിലേക്ക് രവീന്ദ്രന് ഉയരാനാവില്ലെന്ന് "കാഹള'ത്തിന്റെ ഇന്റർവെല്ലിനു തന്നെ ഉറപ്പിച്ചു. ജയന്റെ പൗരുഷമില്ല. സംഘട്ടന രംഗങ്ങളിൽ സ്വാഭാവികതയും തീവ്രതയുമില്ല രവീന്ദ്രന്. ജോഷിയും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. കാഹളം മൊത്തത്തിൽ നിരാശപ്പെടുത്തി.
Denne historien er fra July 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2022-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ