EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം
Star & Style|October 2022
കലാപരമായ ആവിഷ്കാരങ്ങൾക്ക് നേരെ വാളുയരുമ്പോൾ, എന്റെ മനസ്സിൽ പുതിയ ആശയങ്ങൾ ജനിക്കും. അത് സിനിമയായി പരിണമിക്കും. എന്റെ സ്വപ്നങ്ങൾ സിനിമയിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാനാണ് ശ്രമിക്കുന്നത്, കമൽഹാസനുമായി മുഖാമുഖം
ഭാനുപ്രകാശ്
EXCLUSIVE INTERVIEW ജീവിതം സിനിമ മാത്രം

ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ നടക്കുന്നതിനിടയിൽ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനാണ് അടുത്തദിവസം കമൽഹാസൻ ഷൂട്ടിങ് ലൊക്കേഷനിൽ വരുന്ന കാര്യം പറഞ്ഞത്. മൂന്നുവർഷം മുൻപ് ഇന്ത്യന്റെ ചിത്രീകരണ വേളയിലാണ് കമലിനെ ഒടുവിൽ കാണുന്നത്.

ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ക്രെയിൻ വീണ് മൂന്നുപേർ മരിക്കാനിടയായതും ഭീതിവിതച്ച കോവിഡ് നാളുകളുമെല്ലാം ചേർന്ന് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. മൂന്നുവർഷത്തിനുശേഷം ഇന്ത്യൻ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമ്പോൾ കമൽഹാസന്റെ മനസ്സും ഏറെ ആഹ്ലാദത്തിലാണ്. 'വിക്രം' നൽകിയ അദ്ഭുതകരമായ വിജയം ഒരേ സമയം കമലിലെ നടനും മനുഷ്യനും നൽകിയത് വലിയൊരു തിരിച്ചുവരവാണ്. ജീവിതം മുഴുവൻ സിനിമയ്ക്കായി സമർപ്പിച്ച നടന്റെ ഹൃദയസ്വരങ്ങൾ അപൂർവമായേ മലയാളിക്ക് മുന്നിലെത്താറുള്ളൂ.

“സിനിമയ്ക്കപ്പുറം ജീവിതത്തിൽ ഞാൻ മറ്റൊന്നും സ്വപ്നം കണ്ടിരുന്നില്ലെന്ന് കൃത്യമായി പറയാൻ എനിക്കാവും, കാരണം സിനിമയിൽ തുടങ്ങി സിനിമയിൽ തന്നെ അവസാനി ക്കുന്നൊരു ജീവിതമാണ് എന്റേതെന്ന് കാലം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, പലവട്ടം. മറ്റേതെല്ലാം മേഖലകളിലൂടെ ഞാൻ സഞ്ചരിച്ചാലും എന്റെ അവസാനയിടം സിനിമ തന്നെയാണ്. എന്റെ ശരീരത്തിലെ അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്, കമൽഹാസൻ സംസാരിച്ചു തുടങ്ങി.

സിനിമ താങ്കളെ എപ്പോഴെങ്കിലും പരാജയപ്പെടുത്തിയിരുന്നോ.? സാമ്പത്തികകാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചോദ്യം താങ്കൾ ചോദിച്ചതെങ്കിൽ ആ പരാജയങ്ങൾ സിനിമയെ സംബന്ധിച്ചിടത്തോളം, വിജയംപോലെ അനിവാര്യമാണ്. ഞാനതിനെക്കുറിച്ച് ആശങ്കപ്പെടാറില്ല. സിനിമയിൽ കാലെടുത്തു വെക്കുമ്പോൾ എന്റെ ഇൻവെസ്റ്റ്മെന്റ് എന്തായിരുന്നുവെന്ന് എനിക്കറിയാം. ഒരു രൂപപോലും ചെലവാക്കി സിനിമയുടെ സ്പെസിലേക്ക് കടന്നു വന്നവനല്ല ഞാൻ. 'കളത്തൂർ കണ്ണമ്മ'യിൽ നിന്നും 'ഇന്ത്യൻ' വരെ നീണ്ട അറുപത്തിരണ്ടുവർഷങ്ങൾ, ഞാനൊഴുക്കിയ വിയർപ്പിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നും നേടിയതാണല്ലാം. അതു ചിലപ്പോൾ ഒന്നായിട്ട് സിനിമ തിരിച്ചെടുത്താലും എനിക്ക് വേദനയില്ല.

Denne historien er fra October 2022-utgaven av Star & Style.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 2022-utgaven av Star & Style.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA STAR & STYLESe alt
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 mins  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023