രസതന്ത്രം ഒരു വിഷയമായെടുത്ത്, പ്ലസ് ടുവിനോ പ്രീഡിഗ്രിക്കോ യൂജിക്കോ പീജിക്കോ പഠിച്ചവരെല്ലാം തന്നെ പ്രാക്ടിക്കൽ ലാബിൽ ടൈട്രേഷൻ എക്സ്പിരിമെന്റ് ചെയ്തിട്ടുണ്ടാകും. ഒരു സൊലൂഷന്റെ വോള്യം കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണമാണിത്. ഈ സൊലൂഷൻ, ബ്യൂററ്റ് എന്ന നീണ്ട കുഴലുപോലെയുള്ള ഉപകരണത്തിൽ നിറയ്ക്കുന്നു. അതിനുശേഷം, വോള്യം കണക്കാക്കപ്പെട്ടിട്ടുള്ള, ഒരു നിശ്ചിത അളവ് ആസിഡ്, കോൺ ആകൃതിയിലുള്ള, എറിൻമേയർ ഫ്ലാസ്ക് എന്ന പാത്രത്തിലെടു ക്കുന്നു, കുറച്ച് തുള്ളികളായി, മറ്റൊരു പദാർഥവും (ഇൻഡിക്കേറ്റർ) അതിൽ ചേർക്കുന്നു. പിന്നെ പരീക്ഷണം തുടങ്ങുന്നു.
ഫ്ലാസ്കിലെ ലായനിയിലേക്ക് ഓരോ തുള്ളിയായി, ബ്യൂററ്റിൽ നിന്ന് സൊല്യൂഷൻ, ഫ്ലാസ്കിലേക്ക് വീഴ്ത്തും. ഒരു നിശ്ചിത പോയന്റിലെത്തുമ്പോൾ, ഫ്ലാസ്കിലെ ലായനിയുടെ നിറം മാറാൻ തുടങ്ങും. മാറാൻ തുടങ്ങുന്ന പോയന്റിൽ നിർത്തണം. അതാണ് ലിറ പോയന്റ്. നിറംമാറ്റം സംഭവിക്കുന്നതിന് തൊട്ടുമുൻപ് നിർത്താൻ പാടില്ല. എന്നാൽ നിറം മാറിയശേഷം ഒരു നെല്ലിടപോലും മുന്നോട്ട് പോകാനും പാടില്ല.
ഒരു എൻജിനീയർ കൂടിയായതു കൊണ്ടാവണം പാട്ടെഴുത്തിന്റെ, അതിസങ്കീർണമായ പ്രണയപ്പാട്ടെഴുത്തിന്റെ, end point കൃത്യമായി അറിയുന്ന എഴുത്തുകാരനാണ് തമ്പിസാർ. മനസ്സിന്റെ ബ്യൂററ്റിൽ നിന്ന് തുള്ളിമുറിയാതെ ഉതിരുന്ന വാക്കുകൾ, പ്രണയവും കവിതയും കല്പനയും കലർന്ന ലായനിയിലേ ക്ക് കലരുമ്പോൾ ഒരിക്കൽപോലും അദ്ദേഹത്തിന്റെ കയ്യിൽനിന്ന് പാട്ടിന്റെ end point' മാറിപ്പോ കാറില്ലെന്ന് തോന്നിയിട്ടുണ്ട്. ആ പാട്ടുകളിൽ സുന്ദരമായ കവിതയും കല്പനയുമുണ്ടാകും, എന്നാൽ അത്രമേൽ ലളിതവും ജനകീയവുമാകും. അതിരില്ലാത്ത പ്രണയമുണ്ടാകും. എന്നാൽ അത് ഒരിക്കലും ശൃംഗാരത്തിലേക്കോ സംഭോഗം ശൃംഗാരത്തിലേക്കോ തലം മാറിപ്പോകില്ല. സ്നേഹവും ബഹുമാനവുമുണ്ടാകും. എന്നാൽ ആ പ്രണയി ഒരിക്കലും ദൂരെ മാറിനിൽക്കുന്നയാളുമാകില്ല. അകലെയുള്ള നീലാകാശംവരെ അലതല്ലുന്ന മേഘതീർത്ഥമായി പ്രണയം പരന്നുകിടക്കുന്നു. കസ്തൂരി മണക്കുന്ന കാറ്റാവുന്നു, നിർമലമായ നീരാളമാവുന്നു...
Denne historien er fra January 2023-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ