കാലം മാറിവരും കാറ്റിൻ ഗതിമാറും...
Star & Style|January 2023
പാട്ടവതരണ വേദികളിൽ നിരന്തരം കടന്നുകൂടുന്ന പിഴവുകളെ ചൂണ്ടി കാണിക്കുകയാണിവിടെ.
രവി മേനോൻ
കാലം മാറിവരും കാറ്റിൻ ഗതിമാറും...

പന്തയം വെച്ചാണ് വിളി, അതും നട്ടപ്പാതിരയ്ക്ക്. നൃത്തശാലയിലെ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു' എന്ന ഗാനം ആരെഴുതിയെന്നറിയണം വിളിച്ചുണർത്തിയ മാധ്യമസുഹൃത്തിന്.

“ഭാസ്കരൻ മാഷിന്റെ വരികളാണെന്ന് എത്ര പറഞ്ഞിട്ടും ഈ ചങ്ങാതി വിശ്വസിക്കുന്നില്ല. വയലാറെന്ന് വാശിപിടിച്ചു കൊണ്ടിരിക്കുകയാ...', പാതിരാവിളിക്കാരന്റെ പരിഭവം. “ചേട്ടൻ പറഞ്ഞാലേ ഇവൻ അംഗീകരിക്കൂ...

ഭാസ്കരനും വയലാറുമല്ല, ശ്രീകുമാരൻ തമ്പി എഴുതിയതാണ് ആ പാട്ടെന്ന് തിരുത്തുമ്പോൾ ഇരുവരുടെയും മുഖത്തു പടർന്നിരിക്കാവുന്ന അമ്പരപ്പ് ഊഹിക്കാനാകുമായിരുന്നു എനിക്ക്. പ്രതീക്ഷിച്ചപോലെ മറുപടി ഉൾക്കൊള്ളാൻ മടിച്ചു സുഹൃത്ത്: “ഏയ് ചേട്ടാ, ഒന്നുകൂടി ആലോചിച്ചു നോക്കിയേ... അതിലെ വരികളിൽ നിറയെ ഭാസ്കരൻ മാഷിന്റെ ടച്ചല്ലേ?” കുഴഞ്ഞ ശബ്ദത്തിൽ പാട്ടിന്റെ ചരണം മൂളുന്നു അയാൾ: “കാഞ്ചനനൂപുരങ്ങൾ അഴിച്ചുവെച്ചു, കാളിന്ദി പൂനിലാവിൽ മയക്കമായി, കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ...

സംഭാഷണം കഴിഞ്ഞ് ഫോൺ വെയ്ക്കുമ്പോഴും പൂർണതൃപ്തനായിരുന്നില്ല സുഹൃത്ത്. കാലാകാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന വിശ്വാസമല്ലേ ഒറ്റനിമിഷംകൊണ്ട് തകർന്നു തരിപ്പണമായത്. വിശദീകരണത്തിൽ തൃപ്തനാകാതെ സാക്ഷാൽ ശ്രീകുമാരൻ തമ്പിയെത്തന്നെ നേരിട്ട് വിളിച്ചുണർത്തി സത്യം ചോദിച്ചറിഞ്ഞിട്ടേ അയാൾ ഉറങ്ങാൻ പോയുള്ളൂവെന്ന് പിന്നീടറിഞ്ഞു. അങ്ങനെ എത്രയെത്ര വിചിത്രാനുഭവങ്ങൾ.

ഇതേ പാട്ടിനെക്കുറിച്ച് ശ്രീകുമാരൻ തമ്പി പങ്കു വെച്ച മറ്റൊരനുഭവം ഓർമയിലുണ്ട്. നൃത്തശാല പുറത്തിറങ്ങി ഏറെക്കഴിയും മുൻപ് കുങ്കുമം വാരികയിൽ ഒരു നിരൂപണം അച്ചടിച്ചുവരുന്നു. അറിയപ്പെടുന്ന നോവലിസ്റ്റാണ് നിരൂപകൻ. “പടത്തെ പ്രശംസിച്ചാണ് അദ്ദേഹം എഴുതിയിരുന്നത് എന്നാണോർമ. എങ്കിലും ആ ലേഖനത്തിലെ ഒരു പരാമർശം മറക്കാനാവില്ല എനിക്ക്. ഏതാണ്ടിങ്ങനെയായിരുന്നു അത്. പടം കണ്ടശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു മനോഹരഗാനമുണ്ട്. "പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു...' നൃത്തശാലയിൽ രണ്ടു ഗാനരചയിതാക്കളുണ്ടെങ്കിലും ഈ ഗാനം പി. ഭാസ്കരനേ എഴുതാൻ കഴിയൂ.

Denne historien er fra January 2023-utgaven av Star & Style.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 2023-utgaven av Star & Style.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA STAR & STYLESe alt
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 mins  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 mins  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 mins  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 mins  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 mins  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 mins  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 mins  |
April 2023