പറഞ്ഞതിനപ്പുറം, ഞങ്ങൾക്കിടയിൽ മറന്നതും മാറ്റിവെച്ചതുമായ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതെല്ലാം ബാക്കിവെച്ചിട്ടാണ് ശശി പോയത്. കണ്ടുമുട്ടലുകൾ കുറഞ്ഞുവന്ന അവസാന നാളുകളിലും ശശി ഫോണിലൂടെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു: “എനിക്ക് കമലിനെ കാണണം. കുറെ സംസാരിക്കാനുണ്ട്. തൊടുപുഴയിലെ "പാപനാശത്തിന്റെ ലൊക്കേഷനിലേക്കും ഒരു രാത്രി ശശിയുടെ ശബ്ദം ഒഴുകിയെത്തി. അന്ന് ഞങ്ങൾ കുറേ സംസാരിച്ചു. പഴയകാലത്തെ ഓർമകളായിരുന്നു പങ്കുവെച്ചതിലേറെയും. വർത്തമാനം അവസാനിപ്പിക്കുമ്പോൾ ഞാൻ ശശിയോട് ചോദിച്ചു: “നിന്റെ ആരോഗ്യം ഇപ്പോൾ എങ്ങനെ?” “കുഴപ്പമില്ല. സീമ ദേഷ്യപ്പെടുന്നതുകൊണ്ട് കൃത്യസമയത്ത് ആഹാരവും മരുന്നും കഴിക്കുന്നുണ്ട്. അവൾ എനിക്കൊപ്പം ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ തട്ടിപ്പോകുമായിരുന്നു.
ശശി പറഞ്ഞപോലെ ആ കരുതൽ സീമയിൽ നിന്ന് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, അത്രമാത്രം ധൈര്യത്തോടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശശിക്ക് കഴിയില്ലായിരുന്നു. ഒരാളിൽനിന്ന് ഭാര്യയുടെയും അമ്മയുടെയും സ്നേഹവും പരിചരണവും ശാസനയും ഒന്നിച്ചുലഭിച്ച ആ അസുഖകാലത്തു തന്നെയാകും ഐ.വി. ശശി എന്ന മനുഷ്യൻ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. അതുവരെ അയാളുടെ മനസ്സിൽ സിനിമ മാത്രമായിരുന്നു. വലിയൊരു കാൻവാസിൽ വരച്ച മനോഹരമായ ഒരു ചിത്രമായിരുന്നു ശശിയുടെ ജീവിതം. പക്ഷേ, അതിൽ ജീവിതത്തിന്റെ ചതുപ്പുകളും ആഹ്ലാദങ്ങളും നീറ്റലുകളും ഉണങ്ങാത്ത മുറിവുകളും എല്ലാമുണ്ടായിരുന്നു.
ശശിയും ഞാനും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും കണ്ടുമുട്ടലുകൾ ഒരേസമയം മനസ്സിൽ സന്തോഷവും വേദനയും പടർത്തുന്നു. തങ്കപ്പൻ മാസ്റ്ററുടെ അസിസ്റ്റന്റായി നൃത്തരംഗത്ത് ഞാൻ സജീവമായിരുന്ന കാലം. ആൾവാർപേട്ടിലെ എന്റെ കുടുംബ വീടിനടുത്തുള്ള സാമാ ലോഡ്ജിലായിരുന്നു സിനിമയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ശശിയുടെ അക്കാലത്തെ താമസം. പരിചയം വൈകാതെ അടുത്ത സൗഹൃദമായി വളർന്നു. ശശിയുടെ റൂമിൽ ഞാനും എന്റെ വീട്ടിൽ ശശിയും വരുന്നത് പതിവായി മാറി.
Denne historien er fra April 2023-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 2023-utgaven av Star & Style.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ