വിഎച്ച്സി അഗ്രിക്കൾചർ വിദ്യാർഥികൾക്ക് ഉദ്യാനപഠനത്തിന്റെ ഭാഗമായി നൽകാവുന്ന പുതുമയേറിയ ആശയങ്ങൾ പരതിയപ്പോഴാണ് ടെറേറിയങ്ങൾ അധ്യാപികയായ മഞ്ജുഷയുടെ ശ്രദ്ധയിൽപ്പെടുന്നത്. ചില്ലുകൂട്ടിലൊരുക്കുന്ന ഈ ഉദ്യാന കൗതുകം ഇന്നു മിക്കവർക്കും പരിചിതമാണ്. അകത്തളങ്ങൾക്ക് അഴകും ഗാംഭീര്യവും വർധിപ്പിക്കാൻ വിലയേറിയ ടെറേറിയങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. എന്നാൽ ടെറേറിയങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ഉദ്യാനസംരംഭം എന്ന നിലയിൽ ഈ രംഗത്ത് കൈ വയ്ക്കുന്നവർ കുറയും. അവരിൽ തന്നെ, വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ടെറേറിയങ്ങൾ നിർമിക്കുന്നവർ അപൂർവം. വായുസഞ്ചാരമുള്ള, ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങൾ തയാറാക്കുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. എന്നാൽ സ്വയം നിയന്ത്രിത ജൈവ മണ്ഡലം ക്രമീകരിക്കപ്പെട്ട ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് ഏറെ ശ്രമകരമാണ്. സൂര്യനിൽ നിന്നുള്ള വെളിച്ചം മാത്രം സ്വീകരിച്ച് സ്വയം നിയന്ത്രിത ജൈവ വ്യവസ്ഥയിൽ തുടരുന്ന ഭൂമിയെപ്പോലെയാണ് ക്ലോസ്ഡ് ടെറേറിയങ്ങൾ എന്ന് മഞ്ജുഷ.
ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഇത്തരം ഒട്ടേറെ ടെറേറിയങ്ങളുണ്ട് മഞ്ജുഷയുടെ ശേഖരത്തിൽ. കോവിഡിന്റെ തുടക്ക കാലത്താണ് ടെറേറിയം നിർമാണം സജീവമായത്. അന്നു തയാറാക്കി അടച്ച ടെറേറിയങ്ങൾ ഇന്നും സുസ്ഥിരമായി നില നിൽക്കുന്നുവെന്നു മഞ്ജുഷ. കൊല്ലം സ്വദേശിയായ മഞ്ജുഷ എച്ച്ഡി എഫ്സി ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവിനും വിദ്യാർഥികളായ മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം ഉദ്യോഗാർഥം തൃശൂരിലാണിപ്പോൾ താമസം.
ചില്ലുകൂട്ടിലെ പൂന്തോട്ടം
Denne historien er fra November 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും