
കേന്ദ്രബജറ്റ് നിർദേശങ്ങളനുസരിച്ച് കൃഷിക്കാർക്കുള്ള എന്തൊക്കെ ആനുകൂല്യങ്ങൾ തുടരുന്നുണ്ടെന്ന് ആദ്യം നോക്കാം.
ഓരോ കർഷകനും വർഷംതോറും 6000 രൂപവീതം നൽകുന്ന പിഎംകിസാൻ സമ്മാൻ നിധി അതേ രൂപത്തിൽ തുടരും. എന്നാൽ ഈ പദ്ധതിക്കായി ആകെ വകയിരുത്തിയ തുക 60,000 കോടി രൂപയായി പരിമിതപ്പെടുത്തി. പദ്ധതിപ്രകാരമുള്ള പ്രതിവർഷ ആനുകൂല്യം വർധിപ്പിക്കുമെന്നു പ്രതീക്ഷിച്ചവർ തൽക്കാലം കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
വിള ഇൻഷുറൻസ് പദ്ധതിയായ ഫസൽ ബിമാ യോജനയും അടുത്ത വർഷം തുടരുന്നുണ്ട്. എന്നാൽ ഇതിനു വകയിരുത്തിയ 13,625 കോടി മുൻവർഷത്തെക്കാൾ കുറവാണെന്നു മാത്രം. ഈ പദ്ധതി ഇപ്പോൾ അത്ര ആകർഷകമല്ലാതായിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഫസൽ ബിമാ യോജന വേണ്ടെന്നു വച്ചു. ചില സംസ്ഥാനങ്ങളാവട്ടെ, പദ്ധതിയുടെ വ്യാപ്തി കുറച്ചു. ഈ പദ്ധതിയുടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു തിരുത്തുന്നതിന് ഒരു ശ്രമവും നടന്നുകണ്ടില്ല. നടപ്പു സാമ്പത്തിക വർഷം 12,954 കോടി രൂപ വകയിരുത്തിയിട്ടുള്ള കൃഷി സിഞ്ചായി യോജന എന്ന ജലസേചന പദ്ധതിക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ 10,787 കോടി രൂപ മാത്രം. കഴിഞ്ഞ ബജറ്റിൽ 10,433 കോടി രൂപ ലഭിച്ച രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് ഇത്തവണ 7,600 കോടി രൂപ മാത്രം. പുതുമയുള്ള കാർഷിക വികസന പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ താൽപര്യം കെടുത്താൻ ഇതിടയാക്കിയേക്കും.
പ്രതീക്ഷിച്ചതുപോലെ രാസവളം സബ്സിഡിയും വെട്ടിക്കുറച്ചു. എന്നാൽ രാസവളത്തിന്റെ വില കുറഞ്ഞതും സബ്സിഡിത്തുക വെട്ടിക്കുറയ്ക്കാൻ കാരണമായിട്ടുണ്ട്. ഹ്രസ്വകാല കാർഷിക വായ്ക്കുള്ള പലിശ സബ്സിഡിക്കായി കൂടുതൽ തുക വകയിരുത്തിയിട്ടുണ്ടെന്നു കാണാം. 20 ലക്ഷം കോടി രൂപ വരെ ഇപ്രകാരം കാർഷികവായ്പയായി നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചി രിക്കുന്നത്. മറ്റ് കേന്ദ്ര പദ്ധതികളൊക്കെ കാര്യമായ മാറ്റമില്ലാതെ തുടരുമെന്നു കരുതാം. മഹാത്മാഗാന്ധി ദേശീയ തൊഴിൽദാന പദ്ധതിക്കും ഭക്ഷ്യസബ്സിഡിക്കുമുള്ള തുകയും വെട്ടിക്കുറച്ചിട്ടുണ്ട്. ഭക്ഷ്യ സബ്സിഡിക്കു വേണ്ടിവരുന്ന തുകയുടെ ഒരു ഭാഗം ദേശീയ സമ്പാദ്യപദ്ധതിയിൽനിന്നു കടമെടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
എന്താണ് പുതുതായുള്ളത്
Denne historien er fra March 01, 2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 01, 2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ