മുരിങ്ങയില കൊണ്ടൊരു സംരംഭം ലാഭം 30%
SAMPADYAM|December 01,2022
മുരിങ്ങയില ഉപയോഗിച്ചുള്ള ആരോഗ്യഭക്ഷണങ്ങൾ ഉൽപാദിപ്പിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും വിപണി കണ്ടെത്തി വിജയം നേടിയ അംബിക സോമസുന്ദരൻ എന്ന വിട്ടമ്മയെയും സംരംഭത്തെയും പരിചയപ്പെടാം.
ടി. എസ്. ചന്ദ്രൻ മുൻ ഡപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്
മുരിങ്ങയില കൊണ്ടൊരു സംരംഭം ലാഭം 30%

മുരിങ്ങയിലയുടെ ഔഷധഗുണങ്ങൾ എല്ലാവർക്കും നന്നായി അറിയാം. എന്നാൽ, മുരിങ്ങയില തരുന്ന ബിസിനസ് അവസരങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല. അതു മനസ്സിലാക്കി വിദേശവിപണിയിൽ ഉൾപ്പെടെ നന്നായി വിറ്റഴിക്കാൻ കഴിയുന്ന, മുരിങ്ങയില ഉപയോഗിച്ചുള്ള ഒട്ടേറെ ഉൽപന്നങ്ങളാണ് തൃശൂർ മരോട്ടിച്ചാലിലുള്ള കാര്യാട്ട് ഡ്രൈ ഫ്രൂട്സ് എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്.

 എന്താണ് ബിസിനസ്?

മുരിങ്ങയില മുഖ്യ അസംസ്കൃത വസ്തുവായ ഒട്ടേറെ ഉൽപന്നങ്ങൾ ഇവിടെ നിർമിക്കുന്നു. മുരിങ്ങയില ഉണക്കിയത്, മുരിങ്ങയില പൗഡർ, ക്യാൾ, മുരിങ്ങയില രസം പൊടി, സൂപ്പ് പൊടി, പായസം മിക്സ്, രസം മിക്സ്, മുരിങ്ങയില പുട്ടുപൊടി, അപ്പപ്പൊടി തുടങ്ങി ഒരു ഡസനിലേറെ ഉൽപന്നങ്ങളാണ് മുരിങ്ങയില ആധാരമാക്കി തയാറാക്കി വിൽക്കുന്നത്. കൂടാതെ മുളപ്പിച്ച ധ്യാനങ്ങളുടെ പൗഡർ മുരിങ്ങയില പൊടിയുമായി മിക്സ് ചെയ്ത് മില്ലറ്റ് മിക്സുകളും വിൽക്കുന്നു.

പ്രവർത്തനരീതി

കർഷകരിൽ നിന്നു സ്ഥിരം സംവിധാനത്തിലൂടെ മുരിങ്ങയില കിലോഗ്രാമിന് 30 രൂപ നിരക്കിൽ ശേഖരിക്കുകയാണ് ആദ്യപടി. എന്നിട്ടു കമ്പുകളിൽ നിന്നു ഇല മാത്രം കൈകൊണ്ടു വേർതിരിച്ചെടുക്കും. അതുകഴിഞ്ഞ് നന്നായി കഴുകി ഡ്രയറിൽ നിരത്തി ഉണക്കാം. ഇങ്ങനെ ഒരു ബാച്ച് ഉണങ്ങിയെടുക്കാൻ ഏകദേശം ഒന്നര ദിവസം വേണ്ടിവരും. ഡ്രയർ കൂടാതെ പോളിഹൗസ് സംവിധാനം വഴിയും ഉണക്കിയെടുക്കാറുണ്ട്. ഇലയുടെ നിറം കൃത്യമായി ലഭിക്കുന്നതിനു ഡ്രയറും ആന്റി ഓക്സിഡന്റ് കൂടുതൽ ലഭിക്കുന്നതിനു പോളി ഹൗസുമാണ് നല്ലതെന്നു പറയാം. ഇത്രയും പ്രക്രിയ പൂർത്തിയായാൽ ഉണങ്ങിയ ഇല അതേ രീതിയിലോ ആവശ്യമെങ്കിൽ പൊടിച്ചോ പാക്ക് ചെയ്യുന്നു. പിന്നീട് ഇവ തനിച്ചും മറ്റു ധാന്യങ്ങളുമായി മിക്സ് ചെയ്തു പാക്ക് ചെയ്ത് വിപണിയിൽ ഇറക്കും.

Denne historien er fra December 01,2022-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 01,2022-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
SAMPADYAM

ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം

ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.

time-read
1 min  |
January 01,2025
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
SAMPADYAM

പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി

അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം

time-read
1 min  |
January 01,2025
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
SAMPADYAM

മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ

വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.

time-read
1 min  |
January 01,2025
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
SAMPADYAM

സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?

സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.

time-read
2 mins  |
January 01,2025
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
SAMPADYAM

പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം

ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.

time-read
1 min  |
January 01,2025
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
SAMPADYAM

വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ

ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ

time-read
1 min  |
January 01,2025
പോളിസികൾക്കും വേണം ഇൻഷുറൻസ്
SAMPADYAM

പോളിസികൾക്കും വേണം ഇൻഷുറൻസ്

അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.

time-read
1 min  |
January 01,2025
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
SAMPADYAM

അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്

പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

time-read
3 mins  |
December 01,2024
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
SAMPADYAM

വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ

വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.

time-read
1 min  |
December 01,2024
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
SAMPADYAM

തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം

കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.

time-read
1 min  |
December 01,2024