കഴിഞ്ഞ രണ്ടു പതിറ്റാണ്ടെടുത്താൽ കേരളത്തിലെ വിവിധതലങ്ങളിൽ പെട്ടവരുടെ വരുമാനത്തിൽ മാത്രമല്ല ജീവിത സാഹചര്യങ്ങളിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. പട്ടിണി മാറുകയും ഇഷ്ടാനുസരണമുള്ള ഭക്ഷണം ഏതാണ്ട് എല്ലാവർക്കും കിട്ടുകയും ചെയ്യുന്നു എന്നതു മാത്രമല്ല ആ മാറ്റം. ജീവിക്കാൻ നല്ല വീടും സഞ്ചരിക്കാൻ സ്വന്തം വാഹനവും ഗൃഹോപകരണങ്ങളുമെല്ലാം ഇന്ന് സാദാ കുടുംബങ്ങളിലുമുണ്ട്. ഈയിടെ ദേശീയതലത്തിൽ വന്ന ഒരു പഠന റിപ്പോർട്ട് തന്നെ ഇക്കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
കേരളത്തിലെ നാലിൽ ഒന്ന് കുടുംബങ്ങൾക്കും കാറുണ്ടെന്നും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണിതെന്നുമാണ് ആ കണക്ക്. പക്ഷേ, ഇതിനു ഭയാനകമായ ഒരു മറുവശം കൂടിയുള്ളതു കാണാതെ പോകരുത്. വായ്പാ കെണിയിൽ വീണ് വ്യക്തികളോ കുടുംബം ഒന്നാകെയോ ആത്മഹത്യ ചെയ്യുന്നു എന്ന വാർത്തകൾ എന്നും എപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. ആവശ്യത്തിനു പണമുണ്ടായിട്ടും സന്തോഷത്തോടെ ജീവിക്കാനാകാത്തവരുടെ എണ്ണം സമൂഹത്തിൽ അനുദിനം വർധിക്കുന്നു. എന്തുകൊണ്ടാണിത്?
കാരണങ്ങൾ പലതായിരിക്കും. പരിഹാരങ്ങളും വ്യത്യസ്തമായിരിക്കും. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ വലിയതോതിൽ പരിഹരിക്കാനാകും. അതിനാവശ്യമായ ചില നിർദേശങ്ങൾ ആണ് ഇവിടെ മുന്നോട്ടു വയ്ക്കുന്നത്.
മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരും, അധ്വാനിച്ച് വരുമാനമുണ്ടാക്കുകയും ചെയ്യുന്നവർക്ക് പ്രായോഗികമാക്കാവുന്നവ. ഇവ പാലിച്ചാൽ സന്തോഷവും സുഖവും നിറഞ്ഞ കുടുംബജീവിതം നേടിയെടുക്കാൻ വലിയൊരു പരിധിയോളം നിങ്ങൾക്കും കഴിയും.
അധ്വാനിച്ചു ജീവിക്കുക
ജോലിയോ ബിസിനസോ പ്രഫഷനോ എന്തുമാകട്ടെ അധ്വാനിക്കാൻ തയാറുള്ളവർക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാൻ ഇന്നത്തെ കാലത്ത് സാധിക്കും. തുടക്കത്തിൽ പലർക്കും അൽപം കൂടുതൽ ബുദ്ധിമുട്ടേണ്ടി വരാം. എന്നാൽ ഇന്നു നാം കാണുന്ന മികച്ച വിജയം നേടിയവരിൽ ഭൂരിപക്ഷവും തുടക്കത്തിൽ നന്നായി ബുദ്ധിമുട്ടുകയും അധ്വാനിക്കുകയും ചെയ്തവരാണ്. അധ്വാനിച്ചു കിട്ടുന്നതോ അതിൽനിന്നു നിക്ഷേപിച്ചുണ്ടാക്കുന്നതോ കൊണ്ടു ജീവിച്ചാൽ സുഖവും സമാധാനവും ഉണ്ടാകും. അതു നിലനിൽക്കുകയും ചെയ്യും.
Denne historien er fra February 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി
കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?
എൻപിഎസ് നടപ്പാക്കിയ 2004 മുതൽ ഇതുവരെ ലക്ഷക്കണക്കിനു ജീവനക്കാർ കോടിക്കണക്കിനു തുകയതിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ വിഹിതമടക്കം നിക്ഷേപിച്ചു വളർത്തിയെടുത്ത ആ സമ്പത്ത് വളരെ വലുതാണ്
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം