
നല്ലൊന്നാന്തരം ബാറ്റിങ് പിച്ച്. ചുമ്മാ ചെന്നങ്ങ് ബാറ്റ് ചെയ്താൽ മതി. ഇന്ത്യൻ ബാങ്കിങ് രംഗം അത്തരമൊരു പിച്ചായി മാറിയിരിക്കുകയാണ്.
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകളും നയപരിഷ്കാരങ്ങളും ഇന്ത്യൻ ബാങ്കിങ്ങിൽ വലിയ മുന്നേറ്റമാണു കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് സമയത്ത് മൊറട്ടോറിയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇന്ത്യയിലെ ബാങ്കുകൾ, പ്രത്യേകിച്ചു മുൻനിരയിലുള്ളവ, കൂടുതൽ കരുത്താർജിക്കുകയാണെന്നു കാണാം.
രാജ്യാന്തര റേറ്റിങ് ഏജൻസി സ്റ്റാൻഡേർഡ് ആൻഡ് പ്യുവർ' ജൂണിൽ ഇന്ത്യൻ ബാങ്കിങ്ങിന്റെ റേറ്റിങ് സ്ട്രോങ് റിക്കവറി ഗണത്തിലേക്ക് ഉയർത്തിയതു വിരൽ ചൂണ്ടുന്നതും അതിലേക്കു തന്നെ. അതേസമയത്താണ് മാന്ദ്യകാലത്തെപ്പോലെ തന്നെ അമേരിക്കയിൽ ബാങ്കുകൾ വീണത് എന്നതുകൂടി ഇവിടെ കൂട്ടി വായിക്കണം.
ഏറ്റവും കുറഞ്ഞ് കിട്ടാക്കടം
2015 നു ശേഷം ആദ്യമായി കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി എന്നതാണ് എടുത്തു പറയേണ്ടത്. പലിശ വരുമാനം കൂടിയത് ലാഭക്ഷമത ഉയർത്തിയെന്നതും ശ്രദ്ധേയം. സ്മാർട്ടായ സിഇഒമാരുടെ ചടുലമായ നീക്കങ്ങളും പല ബാങ്കുകൾക്കും പുതിയൊരു പ്രതിച്ഛായ നൽകിയെന്നും കാണാം.
ഇമേർജിങ് ഇക്കണോമീസ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ ഇടയിൽ കിട്ടാക്കടം പെരുകി കുളമായി കിടക്കുകയായിരുന്നു 2019 വരെ ഇന്ത്യൻ ബാങ്കിങ് രംഗം. 2019 പകുതി വരെ മേഖലയുടെ കിട്ടാക്കട ആനുപാതം 9.2 ശതമാനമായിരുന്നു. പത്ത് ലോണിൽ ഒന്ന് കിട്ടാക്കടത്തിന്റെ ലിസ്റ്റിലായിരുന്നു എന്നർഥം. 2016ൽ ആർബിഐ തുടങ്ങിയ അസെറ്റ് ക്വാളിറ്റി പരിശോധനയിൽ ഈ കണക്കുകൾ പുറത്തുവന്നു. അതോടെ തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത വായ്പകളിൽ റിക്കവറി തീവ്രമാക്കിയതോടെ കിട്ടാക്കടം കുറഞ്ഞു തുടങ്ങി. ഇപ്പോഴും റിക്കവറി പ്രക്രിയ സജീവമായി തുടരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൻകിട ബിസിനസ് ലോണുകളിലെ ശ്രദ്ധ കുറച്ച് കുറഞ്ഞ തുകയ്ക്കുള്ള വ്യക്തിഗത വായ്പകളിലേക്ക് ബാങ്കുകൾ ഷിഫ്റ്റ് ചെയ്തതും ഗുണം ചെയ്തു. പിന്നീടു വന്ന കോവിഡ് പ്രതിസന്ധി മറികടക്കാനും ഇതും സഹായകമായിട്ടുണ്ട്.
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.