
50 ഓവറിന്റെ മാച്ചിൽ 40 ഓവർ വരെ മുട്ടി നിന്നിട്ട് അവസാന ഓവറിൽ അടിച്ചെടുക്കാൻ നോക്കുമ്പോൾ വിക്കറ്റ് പോവും. ക്രിക്കറ്റിൽ നാം കാണുന്ന ഈ കളിയാണ് താമസിച്ചു നിക്ഷേപം സ്റ്റാർട്ട് ചെയ്യുന്നവരുടെ കാര്യത്തിലും സംഭവിക്കുന്നത്. താമസിച്ചു തുടങ്ങുന്ന പലരും പെട്ടെന്നു പണമുണ്ടാക്കാൻ വലിയ റിസ്ക്കിൽ പോയി പെടും. വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും.
കേരളത്തിൽ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുള്ള അറിവ് കുറവാണ്. ഇപ്പോഴും താൽപര്യം ഭൂമി, സ്വർണം തുടങ്ങിയ ആസ്തികളോടാണ്. പൈസ കിട്ടിയാൽ റിയൽ എസ്റ്റേറ്റോ സ്വർണമോ വാങ്ങും. അല്ലെങ്കിൽ ഫിനാൻഷ്യൽ അസെറ്റ് എന്നു പറഞ്ഞ് എഫ്ഡിയിലും ലൈഫ് പോളിസിയിലും നിക്ഷേപിക്കും. ഒരുപാടു പേർ മ്യൂച്വൽ ഫണ്ട് എന്നു തെറ്റിദ്ധരിച്ച് മറ്റു പലതിലും നിക്ഷേപിക്കുന്നുണ്ട്. സാധാരണക്കാർ മാത്രമല്ല, എൻജിനീയർമാരായ സുഹൃത്തുക്കളൊക്കെ മ്യൂച്വൽ ഫണ്ടാണെന്നു പറഞ്ഞു കാണിക്കുന്നവയിൽ യൂലിപ്പും ട്രഡീഷനൽ പോളിസികളുമുണ്ടാകും.
ജോലി കിട്ടിയാലുടൻ തുടങ്ങുക
പലരും നിക്ഷേപം നേരത്തേ പ്ലാൻ ചെയ്യില്ല. ജോലി കിട്ടിക്കഴിയുമ്പോൾ ഇരുപതിന്റെ ആദ്യ പകുതിയിൽ പ്ലാൻ ചെയ്ത് തുടങ്ങുകയാണ് നല്ലത്. 500-1000 രൂപയിൽ പോലും തുടങ്ങാം. വരുമാനം കൂടുന്നതിന് അനുസരിച്ച് തുക വർധിപ്പിക്കാം. 20-25 വർഷത്തിനുള്ളിൽ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടും. പിന്നെ പൈസയ്ക്കു വേണ്ടി ജോലി ചെയ്യണ്ട. ഇഷ്ടമുള്ള ജോലിയാണെങ്കിൽ തുടരാം. പാഷൻ ഫോളോ ചെയ്യാം. റിട്ടയർമെന്റിനെക്കുറിച്ച് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട. പറയാൻ എളുപ്പമാണ്. പക്ഷേ, ഇരുപതുകളിൽ ഇക്കാര്യം ഞാൻ ആലോചിച്ചിട്ടില്ല. ആരും ആലോചിക്കില്ല. ഈ ഫീൽഡിൽ ഉണ്ടായിട്ടുപോലും ഞാൻ നിക്ഷേപിച്ചു തുടങ്ങിയതു വളരെ താമസിച്ചാണ്.
കടക്കെണി വരുന്നത്
പണത്തിന് അത്യാവശ്യം വരുമ്പോൾ 35-40 ശതമാനത്തിനും മറ്റും കടമെടുക്കുകയോ ക്രെഡിറ്റ് കാർഡ് വായ്പയെ ആശ്രയിക്കുകയോ ചെയ്യും. അത് പിന്നെ തിരിച്ചടക്കാൻ പറ്റാതെ വരും. യുവാക്കളുടെ ഇടയിൽ നിക്ഷേപശീലം നേരത്തെ തുടങ്ങാൻ പറ്റുമെങ്കിൽ ഭാവി ശക്തമാക്കാം. ചുറ്റുമുള്ള എല്ലാവരും ചെയ്യുമ്പോൾ നമുക്കും സ്വാഭാവികമായി ചെയ്യാൻ തോന്നും. പക്ഷേ, കേരളത്തിൽ ഈ ബോധവൽക്കരണം കൂടുതൽ ആവശ്യമുണ്ട്.
മികച്ച അഡ്വൈസറെ എവിടെ കിട്ടും?
Denne historien er fra September 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.