പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?
SAMPADYAM|December 01,2023
പുനഃപരിശോധനാ സമിതിയും പറയുന്നു; അവസാന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കുമോ എന്നതാണ്. പങ്കാളിത്ത പെൻഷൻ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം നേടിത്തരുമെന്നു ധനകാര്യ വിദഗ്ധർ അവകാശപ്പെടുമ്പോഴും സമീപകാലത്തു വിരമിച്ച ജീവനക്കാർക്കു നാമമാത്ര പെൻഷൻ മാത്രമാണു ലഭിക്കുന്നത് എന്നതു കാണാതിരുന്നു കൂടാ. പങ്കാളിത്ത പെൻഷൻ സർക്കാർ ജീവനക്കാർക്കു ലാഭമോ നഷ്ടമോ? പദ്ധതിയിൽ ഉടൻ ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമോ? പഴയ പെൻഷൻ രീതി സംസ്ഥാനത്തു തിരികെവരുമോ?

 ശമ്പളത്തെക്കാൾ കൂടിയ പെൻഷൻ

രണ്ടു വർഷം പൂഴ്ത്തിവച്ചിരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ റിപ്പോർട്ട് ഏറെ നിയമ യുദ്ധങ്ങൾക്കുശേഷം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ദീർഘകാലത്തിൽ പദ്ധതി വൻനേട്ടം സമ്മാനിക്കുമെന്നാണു സമിതി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആരംഭിച്ച് 10 വർഷം കഴിഞ്ഞപ്പോൾ എസ്ബിഐ, എൽഐസി, യുടിഐ എന്നീ മൂന്നു ഫണ്ട് മാനേജർമാരും 10 ശതമാനം വളർച്ചയാണു നൽകിയിരിക്കുന്നത്. ദീർഘകാലത്തിൽ ഈ വളർച്ച വീണ്ടും ഉയരാം. അതായത് പെൻഷൻ ഫണ്ട് നന്നായി വളർന്നാൽ ജീവനക്കാരൻ അവസാനം വാങ്ങുന്ന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും കൂടുതൽ സർവീസുള്ളവർക്കു വലിയ തുക പെൻഷനായി ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ലോകത്തെ എട്ടാമത്തെ അദ്ഭുതമായി ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ച കൂട്ടുപലിശയുടെ മാജികന്നെ കാരണം അറിയുന്നവർ അതു കൈക്കലാക്കും. അറിയാത്തവർ അതു കൊടുത്തുകൊണ്ടേയിരിക്കും, സമിതി റിപ്പോർട്ടിൽ പറയുന്നു. സമ്പാദ്യവും ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഡിസിആർജി ഇല്ലെങ്കിലെന്താ?

 പങ്കാളിത്ത പെൻഷനിൽ 25-30 വർഷം നിക്ഷേപിച്ചാൽ അക്കൗണ്ടിൽ കാര്യമായ നീക്കിയിരിപ്പ് ഉണ്ടാകും. കേരളത്തിൽ ഇപ്പോൾ വിരമിക്കൽ ആനുകൂല്യമായി (DCRG) പരമാവധി 17 ലക്ഷം രൂപ ലഭിക്കുന്ന സ്ഥാനത്തു പങ്കാളിത്ത പെൻഷനിലുള്ളവർ വിരമിക്കുമ്പോൾ അക്കൗണ്ടിലെ 60% തുക പിൻവലിക്കാം. ഇത് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസിആർജിയുടെ പല മടങ്ങു വരും. ഒപ്പം പെൻഷനായി മെച്ചപ്പെട്ട തുകയും ലഭിക്കും. അതിനാൽ പങ്കാളിത്ത പെൻഷനിൽ ഡിസിആർജി ഇല്ലെങ്കിലും ഖേദിക്കാനില്ല.

മാസം 5,000 രൂപ നിക്ഷേപിച്ചാൽ

Denne historien er fra December 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 01,2023-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
SAMPADYAM

പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക

കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.

time-read
2 mins  |
October 01, 2024
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
SAMPADYAM

മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ

വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?

time-read
1 min  |
October 01, 2024
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
SAMPADYAM

സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര

തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.

time-read
3 mins  |
October 01, 2024
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
SAMPADYAM

വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ

ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ

time-read
1 min  |
October 01, 2024
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
SAMPADYAM

അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ

നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം

time-read
1 min  |
October 01, 2024
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
SAMPADYAM

നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം

നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം

time-read
2 mins  |
October 01, 2024
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
SAMPADYAM

നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം

യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.

time-read
1 min  |
October 01, 2024
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
SAMPADYAM

സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം

പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം

time-read
4 mins  |
October 01, 2024
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
SAMPADYAM

സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്

ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്

time-read
2 mins  |
October 01, 2024
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
SAMPADYAM

അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും

ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?

time-read
1 min  |
October 01, 2024