പോപ്പീസ് ഡേ ഔട്ട്
SAMPADYAM|February 01,2024
ഓഹരിവിപണിയിലെത്തുക എന്ന ലക്ഷ്യം ചെറിയൊരു ലിസ്റ്റഡ് കമ്പനി വാങ്ങി കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കിയ പോപ്പീസ്, നിലവിലെ 100 കോടി രൂപയുടെ വിറ്റുവരവ് മൂന്നു വർഷത്തിനകം 1,000 കോടിയാക്കാനുള്ള ശ്രമത്തിലാണ്.
പോപ്പീസ് ഡേ ഔട്ട്

കുഞ്ഞുടുപ്പുകളുടെ ബ്രാൻഡ് എന്ന നിലയിൽ നമുക്കെല്ലാം ഏറെ പരിചിതമായ പോപ്പീസ് ഓഹരിവിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറിയത് നിങ്ങൾ അറിഞ്ഞോ? ഐപിഒ പേരുകൾക്കിടയിൽ പോപ്പിയെ അടുത്തെങ്ങും കണ്ടില്ലല്ലോ എന്ന് അമ്പരക്കേണ്ട. ബേബിസ് ഡേ ഔട്ട്' എന്ന വിഖ്യാത സിനിമയിലെ മിടുമിടുക്കനായ കുഞ്ഞിനെപ്പോലെ തികച്ചും തന്ത്രപരമായാണ് പോപ്പീസ് ലക്ഷ്യം നേടിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അർച്ചനാ സോഫ്റ്റ് വെയർ (പഴയ പേര് എസ്എസ്എൽ ഫിനാൻസ്) എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങിയാണ് പോപ്പീസ് ഇതു സാധ്യമാക്കിയത്. 2010 മുതലുള്ള സ്വപ്നമാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നതെന്നു കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജു തോമസ് പറയുന്നു. മലപ്പുറം നിലമ്പൂരിനടുത്തു തിരുവാലി സ്വദേശിയായ ഷാജു തോമസിനു കുട്ടിക്കാലം മുതൽക്ക് സംരംഭകനാവണമെന്ന സ്വപ്നമുണ്ടായിരുന്നു.

മലയാള മനോരമയിൽ പത്രപ്രവർത്തകനായതോടെ "പ്രൊഫഷണലിസം' എന്ന വാക്കിന്റെ പൊരുൾ നന്നായി മനസ്സിലാക്കി. എന്നെങ്കിലും സംരംഭകനായാൽ ആദ്യദിനം മുതൽ തന്റെ സ്ഥാപനവും അടിമുടി പ്രൊഫഷണൽ ആയിരിക്കണമെന്ന് ഉറപ്പിച്ചു. 2005ൽ മലപ്പുറം കേന്ദ്രീകരിച്ച് ബേബി കെയർ ഉൽപന്നങ്ങളുമായി പോപ്പീസ് രൂപപ്പെട്ടു. 20 ജീവനക്കാരായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് ജീവനക്കാരുടെ എണ്ണം 2000 കടന്നു.

പത്തു ലക്ഷം രൂപ മുടക്കുമുതലുള്ള പ്രൊജക്ട് റിപ്പോർട്ട് സ്വന്തമായി എഴുതിയുണ്ടാക്കി. പക്ഷേ, കുടുംബത്തിൽ അവതരിപ്പിച്ചപ്പോഴുള്ള വിമുഖത, വായ്പയ്ക്കായി സമീപിച്ചപ്പോൾ ബാങ്കിലേക്കും നീണ്ടു. തുണി അത്ര അടിയന്തര വസ്തുവല്ലല്ലോ അതുകൊണ്ട് ഷാജു കറിപൗഡർ തുടങ്ങിയാട്ടേ എന്നായി ബാങ്ക്. പക്ഷേ, നന്നായി ഗൃഹപാഠം നടത്തി ഒരുങ്ങിയിറങ്ങിയ ഷാജുവുണ്ടോ തളരുന്നു.

Denne historien er fra February 01,2024-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 01,2024-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
SAMPADYAM

ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്

സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.

time-read
3 mins  |
September 01,2024
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
SAMPADYAM

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.

time-read
2 mins  |
September 01,2024
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
SAMPADYAM

ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ

പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.

time-read
4 mins  |
September 01,2024
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
SAMPADYAM

തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം

മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.

time-read
1 min  |
September 01,2024
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
SAMPADYAM

പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം

ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.

time-read
1 min  |
September 01,2024
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
SAMPADYAM

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.

time-read
2 mins  |
September 01,2024
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
SAMPADYAM

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം

time-read
3 mins  |
September 01,2024
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
SAMPADYAM

സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ

എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.

time-read
1 min  |
September 01,2024
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
SAMPADYAM

പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ

മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.

time-read
2 mins  |
September 01,2024
അനുകരണം കട കാലിയാക്കും
SAMPADYAM

അനുകരണം കട കാലിയാക്കും

സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.

time-read
1 min  |
September 01,2024