ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?
SAMPADYAM|August 01,2024
റിയൽ എസ്റ്റേറ്റ്, സ്വർണം, ഓഹരി, മ്യൂച്വൽഫണ്ട്, എന്നിവയടക്കമുള്ള എല്ലാത്തരം ആസ്തികളിൽ നിന്നും നിങ്ങൾക്കു ലഭിക്കുന്ന ലാഭത്തിന്മേൽ അധിക നികുതി നൽകേണ്ടിവരും.
ബജറ്റ് 2024 നിങ്ങൾക്ക് എന്തു കിട്ടും?

ഏറെ ആനുകൂല്യങ്ങളും വമ്പൻ ജനക്ഷേമ പദ്ധതികളും ഉണ്ടാകുമെന്ന പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ, തൊഴിൽ വർധിപ്പിക്കാനും കാർഷികരംഗത്തു മുന്നേറ്റമുണ്ടാക്കാനും ചെറുകിട സംരംഭകരെ സഹായിക്കാനും പദ്ധതികളുണ്ട്. വൻതുക മാറ്റിവച്ചിട്ടുമുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. ഇത് ഉപയോഗപ്പെടുത്തിയാൽ തൊഴിൽ നേടാനും വരുമാനം വർധിപ്പിക്കാനും ഒട്ടേറെ അവസരങ്ങൾ ലഭിക്കുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, കിട്ടുന്നതിൽ മിച്ചം പിടിക്കാനും നിക്ഷേപിച്ച് വരുമാനം നേടാനും ഇടത്തരക്കാരെ നിർബന്ധിതരാക്കുന്ന പഴയ ആദായനികുതി സ്ലാബ് ഒഴിവാക്കാനുള്ള പ്രേരണയാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്.

അതേ സമയം പരമാവധി ചെലവിടാൻ പ്രേരിപ്പിച്ചുകൊണ്ട് പുതിയ സ്ലാബിന് ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്. വിവിധ തരം ആസ്തികളിൽ നിക്ഷേപിച്ചാൽ കിട്ടുന്ന ലാഭത്തിൽനിന്ന് കൂടുതൽ തുക നികുതിയായി സമാഹരിക്കാനുള്ള നീക്കവുമുണ്ട്. ഇതും ഭാവിക്കായി നിക്ഷേപിക്കാനുള്ള സാധാരണക്കാരന്റെ മനോഭാവത്തിനു തടസ്സം സൃഷ്ടിക്കാം. കേന്ദ്രബജറ്റിൽ നിങ്ങളുടെ പോക്കറ്റിനെയും ഭാവിയെയും ബാധിക്കുന്ന വിവിധ നിർദേശങ്ങൾ എന്തെല്ലാം?

ആദായനികുതി മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

മാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി 85,000 രൂപയിൽനിന്ന് 68,750 രൂപയായി കുറയും.

പഴയ ഇൻകംടാക്സ് സ്ലാബിൽ മാറ്റമോ, ഇളവുകളോ ഒന്നും ഇല്ല. എല്ലാം പഴയതു പോലെതന്നെ. എന്നാൽ, പുതിയ സ്ലാബിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിച്ചതിനൊപ്പം സ്ലാബ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽനിന്ന് 75,000 രൂപയാക്കി.

കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് 15,000 രൂപയായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ 25,000 രൂപയാക്കി വർധിപ്പിച്ചു.

പുതിയ സ്റ്റാബ്

പഴയതും പുതിയതുമായ സ്ലാബുകളിലെ സെസുകളും സർ ചാർജുകളും നിലവിലുള്ളതുപോലെ തുടരും. റിബേറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്തതിനാൽ പഴയതും പുതിയതുമായ സ്ലാബുകളിലുള്ള റിബേറ്റ് നിലവിലേതുപോലെ തുടരും എന്നു കരുതാം. അതായത്, പുതിയ സ്ലാബിൽ ഏഴു ലക്ഷം രൂപവരെയും പഴയതിൽ അഞ്ചു ലക്ഷം രൂപ വരെയുമുള്ള നികുതിബാധക വരുമാനത്തിന് ടാക്സ് നൽകേണ്ടതില്ല.

ഒരു ലക്ഷം രൂപ ശമ്പളക്കാർക്ക് 16,250 രൂപ ലാഭം

Denne historien er fra August 01,2024-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 01,2024-utgaven av SAMPADYAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA SAMPADYAMSe alt
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
SAMPADYAM

ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്

സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.

time-read
3 mins  |
September 01,2024
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
SAMPADYAM

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.

time-read
2 mins  |
September 01,2024
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
SAMPADYAM

ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ

പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.

time-read
4 mins  |
September 01,2024
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
SAMPADYAM

തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം

മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.

time-read
1 min  |
September 01,2024
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
SAMPADYAM

പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം

ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.

time-read
1 min  |
September 01,2024
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
SAMPADYAM

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.

time-read
2 mins  |
September 01,2024
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
SAMPADYAM

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം

time-read
3 mins  |
September 01,2024
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
SAMPADYAM

സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ

എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.

time-read
1 min  |
September 01,2024
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
SAMPADYAM

പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ

മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.

time-read
2 mins  |
September 01,2024
അനുകരണം കട കാലിയാക്കും
SAMPADYAM

അനുകരണം കട കാലിയാക്കും

സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.

time-read
1 min  |
September 01,2024