![കയർ വ്യവസായം അരമുഴം കയറിലേക്ക് കയർ വ്യവസായം അരമുഴം കയറിലേക്ക്](https://cdn.magzter.com/1370340441/1713113617/articles/LF1Xudv891713548596829/1713549046153.jpg)
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പരമ്പാരാഗത വ്യവസായമായിരുന്നു കയർ. ഈ വ്യവസായത്തിലും അനുബന്ധ തൊഴിലുകളിലുമായി 10 ലക്ഷം പേർ പണി എടുത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. സംസ്ഥാനത്ത തീര പ്രദേശങ്ങളിലെ നല്ലൊരു ഭാഗങ്ങളിൽ കയർ തൊഴിലാളി പാക്കളങ്ങൾ (പണി എടുക്കുന്ന സ്ഥലങ്ങൾ) കൊണ്ട് നിറഞ്ഞിരുന്നു. കയർ പിരിക്കുന്നവരും തൊണ്ടു തല്ലുന്നവരുമായ ആയിരക്കണക്കിന് സ്ത്രീകൾ ഈ പ്രദേശങ്ങളിൽ എല്ലാം ഒരു കാഴ്ചയുമായിരുന്നു. സ്ത്രീ തൊഴിലാളികളുടെ നാടൻപാട്ടുകളും അവരുടെ സംസാരവും കൊണ്ട് മുഖരിതമായിരുന്നു കയർ പാക്കളങ്ങൾ(കയർ തൊഴിലാളികളുടെ പണിസ്ഥലം). തുച്ചമായ കൂലിയാണ് ലഭിച്ചിരുന്നതെങ്കിലും പതിനായിരകണക്കിന് കുടുംബങ്ങളുടെ അന്ന ദാതാവ് ഈ വ്യവസായമായിരുന്നു.
കേരളത്തിൽ ആദ്യമായി ഒരു ട്രേഡ്യൂണിയൻ രൂപപ്പെടുന്നതു തന്നെ കയർ തൊഴിലാളികളുടെതാണ്. ആലപ്പുഴയിൽ 1940 കളിൽ വാവപ്പുറം വാവയുടെ നേതൃത്വത്തിൽ രൂപീകരിച്ച കയർ തൊഴി ലാളി യൂണിയനാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് കെ.വി പത്രോസ്, റ്റി.വി തോമസ്, ആർ. സുഗതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ യൂണിയൻ ശക്തി പ്പെട്ട് മുന്നോട്ടുപോയി. കേരള ചരിത്രത്തിലെ പ്രധാന സംഭവവും ആവേശകരവുമായ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തവരിൽ മഹാഭൂരിപക്ഷവും കയർ തൊഴിലാളികളായിരുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും അധികം രാഷ്ട്രിയ ബോധമുള്ളവരും, ഇടതു പക്ഷത്തിന്റെ ശക്തരായ സഹയാത്രികരുമായിരുന്നു ഈ തൊഴി ലാളി വിഭാഗം. സംസ്ഥാനത്തെ കയർ വ്യവസായ മേഖലയിലെ തൊഴിലാളികളിലും, കയർ ഉൽപ്പാദകരിലും മഹാഭൂരിപക്ഷവും പിന്നോക്ക -പട്ടിക ജാതി-പട്ടിക വർഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുമാണ്. പരമ്പരാകതമായി കയർ വ്യവസായം പിന്നോക്കകാരുടെ ഒരു കുത്തകയാണ്. പിന്നോക്കക്കാർ മാത്രമാണ് കയർ ഉൽപാദക മേഖലയിലെ വ്യവസായികളും. ഈ പരമ്പരാഗത വ്യവസായം പിന്നോക്കക്കാരുടേത് ആയതുകൊണ്ടാണോ ഇതിനോടുള്ള സർക്കാരിന്റെ കടുത്ത അവഗണയെന്ന് ചോദിക്കുന്നവരുമുണ്ട്.
Denne historien er fra April 14, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 14, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ? ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?](https://reseuro.magzter.com/100x125/articles/3545/1973325/5GMtRtKvo1738324682475/1738325266292.jpg)
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും
![അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ](https://reseuro.magzter.com/100x125/articles/3545/1973325/OM1kI6Wfo1738323859251/1738324299162.jpg)
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
അന്തസ്സോടെ അന്ത്യം
![മുംബയിൽ ഒരു പെരുമഴക്കാലത്ത്... മുംബയിൽ ഒരു പെരുമഴക്കാലത്ത്...](https://reseuro.magzter.com/100x125/articles/3545/1973325/bON1YMVRp1738323583651/1738323843498.jpg)
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
അനുഭവം
![വേണം, കേരളത്തിന് ആണവനിലയം വേണം, കേരളത്തിന് ആണവനിലയം](https://reseuro.magzter.com/100x125/articles/3545/1973325/UcrF4ANFu1738324317627/1738324666876.jpg)
വേണം, കേരളത്തിന് ആണവനിലയം
ആണവനിലയം അഭികാമ്യമോ?
![സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ് സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്](https://reseuro.magzter.com/100x125/articles/3545/1973325/Ai3cuueZo1738323113883/1738323572789.jpg)
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
കളിക്കളം
![പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്. പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.](https://reseuro.magzter.com/100x125/articles/3545/1973325/s2uVwoIET1737880580836/1737880862337.jpg)
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
സ്ത്രീവിമോചനം
![അങ്ങനെ സമുദ്രക്കനിയായി... അങ്ങനെ സമുദ്രക്കനിയായി...](https://reseuro.magzter.com/100x125/articles/3545/1973325/05YbMRczh1737881727971/1737882218660.jpg)
അങ്ങനെ സമുദ്രക്കനിയായി...
അനുഭവം
![അവധൂതനായ ജി. ശങ്കരപ്പിള്ള അവധൂതനായ ജി. ശങ്കരപ്പിള്ള](https://reseuro.magzter.com/100x125/articles/3545/1973325/FYDmcbZWU1737880888388/1737881406667.jpg)
അവധൂതനായ ജി. ശങ്കരപ്പിള്ള
സ്മരണ
![ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ](https://reseuro.magzter.com/100x125/articles/3545/1973325/_g9qEE4n81737881413811/1737881717940.jpg)
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
സ്മരണ
![നിഴൽ നാടകം നിഴൽ നാടകം](https://reseuro.magzter.com/100x125/articles/3545/1906411/vgdheyDP21732640462519/1732640558900.jpg)
നിഴൽ നാടകം
ഇമേജ് ബുക്ക്