ചർമത്തെ ബാധിക്കുന്ന അൽപം സങ്കീർണമായ ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്. ചർമപാളികൾ അസാധാരണമായി ഇരട്ടിക്കുന്ന അവസ്ഥയാണിത്. വളരെ സമയമെടുത്താണ് സോറിയാസിസ് എന്ന രോഗാവസ്ഥ ഒരാളിൽ രൂപപ്പെടുന്നത്. ഇതുമൂലം ചർമത്തിൽ പാടുകളും ചൊറിച്ചിലും അനുഭവപ്പെടും. കൈമുട്ടുകൾ, കാൽമുട്ടുകൾ, ശരീരത്തിന്റെ പിൻവശം, ശിരോചർമം എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ചർമത്തിൽ നിറവ്യത്യാസം, ചൊറിച്ചിൽ, തൊലി കട്ടി കൂടിയിരിക്കുക, ചർമത്തിൽ ചെതുമ്പൽപോലെ രൂപപ്പെടുക, ചുവപ്പു നിറത്തിലുള്ള കുമിളകൾ പ്രത്യക്ഷപ്പെടുക, ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളിൽ ചിലതാണ്. 40 വയസ്സിനു മുകളിലുള്ള ആളുകളിലാണ് കൂടുതലായി സോറിയാസിസ് കണ്ടുവരുന്നത്. എന്നാൽ, ഏത് പ്രായത്തിലും ഈ അവസ്ഥ അനുഭവപ്പെടാം. പാരമ്പര്യ ഘടകങ്ങൾ മൂലം സോറിയാസിസ് ബാധിക്കുന്നവരിൽ ചെറിയ പ്രായത്തിൽ തന്നെ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ആന്തരികവും ഭൗതികവുമായ വിവിധ കാരണങ്ങളാൽ രോഗാവസ്ഥ രൂപപ്പെടുകയോ നിലവിൽ സോറിയാസിസ് അനുഭവിക്കുന്നവരിൽ രൂക്ഷമാകാനോ വഴിയൊരുക്കും. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
കാലാവസ്ഥയിലെ മാറ്റം, മറ്റേതെങ്കിലും അണുബാധ, മാനസിക സമ്മർദം, ശാരീരിക സമ്മർദം എന്നിവയും സോറിയാസിസിന് കാരണമാകാറുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയവയുടെ ഉപയോഗം, സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം എന്നിവയും രോഗാവസ്ഥക്ക് വഴിവെച്ചേക്കാം. സോറിയാസിസ് രോഗികളായ ഗർഭിണികളിൽ ഗർഭ കാലഘട്ടത്തിൽ രോഗാവസ്ഥ കുറയുകയും പ്രസവശേഷം ഇത് തിരികെ വരുകയും ചെയ്യും.
Denne historien er fra July 03, 2022-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 03, 2022-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ബ്ലാസ്റ്റേഴ്സിന് ഗോവ വാർ
ഐ.എസ്.എൽ മത്സരം ഇന്ന് കൊച്ചിയിൽ വൈകീട്ട് 7.30ന്
വെടിനിർത്തൽ പ്രാബല്യത്തിൽ
ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 60 ദിവസത്തേക്ക് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു
ഇതാവണം ബ്ലാസ്റ്റേഴ്സ്
തുടർച്ചയായ മൂന്ന് പരാജയങ്ങൾക്കുശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ആഘോഷിക്കുകയാണ് ആരാധകർ
നിഫ്റ്റിൽ പഠിക്കാം
ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ്
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ