അത്ഭുത സംഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം. അതിന് നിദാനമാകുന്നത് പൂർവ്വ ജന്മ സുകൃതവും നാമറിയാതെ നമ്മെ പരിരക്ഷിക്കുവാൻ കൂടെ സഞ്ചരിക്കുന്ന ദൈവികശക്തിയു മാണ്. ആ ശക്തി പലർക്കും അനുഭവമാകുന്നത് സ്ഥിരമായി ആരാധിക്കുന്ന ദേവതകളുടെ സാക്ഷ്യ ഉടമ്പടികളിലും നിമിത്ത സൂചനകളിലൂടെയുമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഇതുവരെയുള്ള ജീവിതം ദൈവത്തിന്റെ കയ്യൊപ്പ് പതിയുന്ന അത്ഭുത പ്രവർത്തനത്തിന്റെ ഭാഗം തന്നെ. പല ആപത്ഘട്ടങ്ങളിലും ദൈവം രക്ഷിച്ചെടുത്ത ജന്മമാണ് എന്റേത്. ജനിച്ച് നാലരമാസം കഴിഞ്ഞപ്പോൾ പോളിയോരോഗം വന്ന് ശരീരത്തിന്റെ വലതുഭാഗം തളർന്നിരുന്നു. അതുകൊണ്ട് സാധാരണ കുട്ടികളെക്കാൾ താമസിച്ചുമാത്രമാണ് എനിക്ക് മണ്ണിൽ ചുവടു വച്ച് നടക്കാനായതും. ഇടതു കൈകൊണ്ടെഴുതി തരക്കേടി ല്ലാത്ത വിദ്യാഭ്യാസം നേടാനായതും. പോളിയോയിൽ നിന്ന് അതി ജീവനം പ്രാപിച്ച് എന്നെ പിന്നീട് മരണം വേട്ടയാടിപ്പിടിക്കാനാഞ്ഞത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഭിന്നശേഷിക്കാരനായ കുട്ടിയായതുകൊണ്ട് എല്ലാവരുടെയും സഹതാപം എന്നോടുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരുപാട് നേർച്ചകളും അതിന്റെ പേരിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മധുരയിലേയ്ക്കും പഴനിയിലേക്കും തുടർന്ന് ഗുരുവായൂരിലേയ്ക്കും തീർത്ഥയാത്ര ചെയ്യേണ്ടി വന്നത്. ഗുരുവായൂർ കുളത്തിൽ കുളിക്കവെ ഞാൻ അച്ഛനും സുഹൃത്തും അറിയാതെ മരണത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴുകയും ഒരു നിലവിളിയോടെ അച്ഛൻ കുളത്തിലേയ്ക്ക് എടുത്തുചാടി ആസന്നമൃതവിൽ നിന്ന് ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതുമായ ആ കഥ വേറിട്ട അനുഭവമാക്കി ജ്യോതിഷരത്നത്തിന്റെ ആദ്യ കാല ലേഖനങ്ങളൊന്നിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ കഥ വീണ്ടും പറയാതെ എന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്ന ആ അത്ഭുതശക്തിയുടെ മറ്റൊരു ആശ്ചര്യപ്രവർത്തനത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്.
Denne historien er fra June 01, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 01, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്
നാലമ്പല ദർശനം
അനുഭവകഥ
ജ്യോതിഷവും ജ്യോത്സനും
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ