കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു എന്നാണ് പഴമക്കാർ പറയാറ്. പക്ഷേ മറ്റൊരു മാസങ്ങ ളിലും കാണാത്ത അനവധി വിശേഷദിനങ്ങൾ നിറഞ്ഞ താണ് കർക്കിടകം. ദുഷ്ടത കൾ നിവാരണം ചെയ്യുന്ന പുണ്യമാസം കൂടിയാണ് കർക്കിടകം. ഈ മാസത്തിൽ ഈശ്വരഭജനം ചെയ്താൽ ദേവപദം ലഭിക്കും എന്നാണ് വിശ്വാസം. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ളക്കർക്കി ടകത്തെ പണ്ട് പലർക്കും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ അത് പുണ്യദായകമായ രാമായണമാസമായി മാറി.
ഭഗീരഥന്റെ തപസ്സാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുവാൻ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാൻ തുടങ്ങിയത് കർക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാമനാമജപത്തിലൂടെ സമസ്ത ദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കർക്കിടകത്തെ രാമായണ മാസമാക്കി തീർത്തത്. രാമായണ പാരായണം, രാമായണ ശ്രവണം ഒക്കെ ഈ മാസത്തിൽ വളരെ നല്ലതാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിത കഥ വിവരിക്കുന്ന രാമായണ പാരായണത്തിലൂടെ വരും തലമുറകൾക്ക് അവയെപ്പറ്റിയുള്ള അറിവ് ലഭ്യമാക്കുന്നു എന്ന വസ്തുത അൽപ്പം ആശ്വാസം പകരുന്നു. ത്യാഗത്തിന്റെ കഥയാണ് രാമായണം. ആരുടെ ത്യാഗമാണ് വലുത് എന്നുപറയുവാൻ പറ്റാത്തവിധം രാമായണത്തിലെ ശ്രേഷ്ഠന്മാർ തമ്മിൽ മത്സരിക്കുന്നു.
തനിക്ക് നിയമപ്രകാരം അവകാശപ്പെട്ട അയോദ്ധ്യയിലെ രാജസിംഹാസനം അച്ഛന്റെ വാക്കുപാലിക്കാനായി ഉപേക്ഷിച്ച് വനാന്തരങ്ങളിലേക്ക് പോയ ശ്രീരാമൻ, അമ്മ തനിക്കുവേണ്ടി സംഘടിപ്പിച്ചു തന്ന അയോദ്ധ്യയിലെ രാജസിംഹാസനം ഒന്ന് നോക്കുക പോലും ചെയ്യാതെ ജ്യേഷ്ഠന്റെ നിർദ്ദേശം പാലിക്കാൻ ഒരു കുഗ്രാമത്തിൽ പർണ്ണശാലയുണ്ടാക്കി ശ്രീരാമന്റെ പാദുകങ്ങൾ വെച്ച് മുനിവേഷത്തോടെ രാജ്യസേവനം ചെയ്ത ഭരതൻ, കൊട്ടാരത്തിലെ സുഖജീവിതം ഉപേക്ഷിച്ച് ഭർത്താവിനെ അനുഗമിക്കാൻ കൂർത്ത മുള്ളുകളും കല്ലുകളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ സഞ്ചരിച്ച സീത, സഹോദരനെ സേവിക്കാൻ തന്റെ പത്നിയോട് യാത്ര പറഞ്ഞ് വനത്തിലേക്ക് പോയ ലക്ഷ്മണൻ, ഭർത്താവിനെ യാത്രയാക്കി വിരഹിണിയായി ജീവിതം തുടർന്ന ഊർമ്മിള, സഹോദരനെ ഭരണത്തിൽ സഹായിച്ച് മുനിവേഷത്തോടെ നന്ദിഗ്രാമത്തിൽ താമസിച്ച ശത്രുഘ്നനും പി ശ്രുതകീർത്തിയും, ഈ സഹോദരന്മാരുടെയും അവരുടെ പത്നിമാരുടെയും ത്യാഗം ലോകചരിത്രത്തിൽ സമാനതയില്ലാതെ ഇന്നും തിളങ്ങിനിൽക്കുന്നു.
Denne historien er fra July 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം