വിദ്യാദേവിയുടെ അദൃശ്യസാന്നിധ്യം ഭൂമിയിലാകെ നിറഞ്ഞുനിൽക്കുന്ന കാലഘട്ടമാണ് നവരാത്രി. നവരാത്രി കന്നിമാസത്തിലാണ് നാം ആചരിക്കുന്നത്. എന്നാൽ മിഥുനം, മീനം, മകരം എന്നീ മാസങ്ങളിലും സരസ്വതീ സാന്നിധ്യമുണ്ടെന്ന് കരുതുന്ന നവരാത്രി ആചാരം പതിവുണ്ട്. മകരത്തിലെ നവരാത്രിയെ വസന്ത നവരാത്രി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കന്നിമാസത്തിലെ നവരാത്രിയാണ് ഏറെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നത്. നവരാത്രികാലം വ്രതാചരണത്തിന്റെ ഭാഗം കൂടിയാണ്. പ്രത്യേകിച്ച് വിദ്യാർത്ഥികൾ നവരാത്രി വ്രതമായിത്തന്നെ ആചരിക്കണം എന്നാണ് നിബന്ധന. വിദ്യാതടസ്സങ്ങൾ നീങ്ങാൻ നവരാത്രിവ്രതം ആചരിക്കുന്നത് ഉത്തമമായിത്തന്നെ വിശ്വസിച്ചുപോരുന്നു.
മറ്റ് വ്രതങ്ങൾ പോലെ അധികഠിനമായ വ്രതമല്ല നവരാത്രി വ്രതം. സസ്യാഹാരം മാത്രം കഴിക്കുക എന്നതാണ് ആഹാര കാര്യത്തിലെ നിഷ്ക്കർഷത. എന്നാൽ ഒരു നേരം അരിയാഹാരവും മറ്റ് നേരങ്ങളിൽ ഗോതമ്പ്, പഴം എന്നിവ കഴിച്ച് നവരാത്രി ഒരിക്കലായി ആചരിക്കുന്ന പതിവുണ്ട്. നവരാത്രികാലം വ്രതകാലമായിട്ടാണ്(ശബരിമല വ്രതംപോലെ) പൊതുവേ ആചരിച്ചുകാണുന്നത്. ഒൻപതുദിവസം ആചരിക്കാൻ കഴിയാത്തവർക്ക്, ഏഴ്, അഞ്ച്, മൂന്ന് എന്ന രീതിയിലും മഹാനവമി നാളിൽ മാത്രമായിട്ടും വ്രതം ആചരിക്കാം. നവരാത്രി വ്രതത്തിന്റെ പ്രധാന ആചാരരീതി രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ദുർഗ്ഗാദേവിയെ ഭജിക്കുക എന്നതാണ്. ദേവിയുടെ ദ്വാദശാക്ഷരി മന്ത്രം നൂറ്റിയെട്ട്പ്രാവശ്യമെങ്കിലും ജപിക്കണം എന്നാണ് ശാസ്ത്രം. ദുർഗ്ഗാ ദേവീം ശരണമഹം പ്രപദ്യേ.' എന്നതാണ് മന്ത്രം. മനഃശാതിക്കും ജീവിതവിജയത്തിനും ദ്വാദശാക്ഷരിമന്ത്രം നിത്യം ജപിക്കുന്നതും ഉത്തമമാണ്. രാവിലെ എന്നതുപോലെ വൈകുന്നേരവും ദുർഗ്ഗാദേവി മന്ത്രം ജപിക്കുന്നത് ഉത്തമം തന്നെയാണ്.
Denne historien er fra October 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം