
കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് വരുന്നതാണ് തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. സംഘകാല കൃതികളിലുൾപ്പെടെ പരാമർശിച്ചിട്ടുള്ള ഈ മഹാക്ഷേത്രത്തിന്റെ പ്രശസ്തി മലയാളനാടും കടന്ന് ദക്ഷിണേന്ത്യയിൽ മൊത്തം വ്യാപിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണ്. പ്രശസ്ത സംഘകാല കൃതിയായ അകനാനൂറിൽ രാജരാജേശ്വരാ ക്ഷേത്രത്തിനെ കുറിച്ച് പ്രത്യേകപരാമർശം ഉണ്ട്. ക്ഷേത്രത്തിന്റെ സ്ഥലനാമം എടുത്തു പറഞ്ഞു തന്നെയാണ് അകനാനൂറിൽ ഇത് പരാമർശിക്കുന്നത്. ക്ഷേത്രോല്പത്തിയു മായി ബന്ധപ്പെട്ട അറിവുകൾ കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ ചരിത്രവുമായി അഭേദ്യബന്ധം പുലർത്തുന്നു എന്ന വസ്തുതയും സ്മരണീയമാണ്. ആദികേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ആദ്യ സെറ്റിൽമെന്റ് എന്ന് പറയാവുന്ന പെരിഞ്ചല്ലൂർ ഗ്രാമത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിഞ്ചല്ലൂരപ്പൻ എന്ന പേരിലും രാജരാജേശ്വരൻ അറിയപ്പെടുന്നു. വടക്കൻ കേരളം തൊട്ട് തെക്കൻ കേരളം വരെയു ള്ള എല്ലാ പ്രധാന നമ്പൂതിരി കുടുംബങ്ങളിലും അവരുടെ ആചാരമര്യാദകൾ ആരംഭിക്കുന്നതിന്റെ തുടക്കം തീർച്ചയായും പെരുഞ്ചല്ലൂർ അപ്പനെ മനസ്സിൽ വണങ്ങിക്കൊണ്ടു തന്നെയാണ്. ഇതുതന്നെ രാജരാജേശ്വരന്റെ പ്രാധാന്യം വിളിച്ചോതുന്നു. ത്രേതായുഗവുമായി ബന്ധപ്പെട്ട വിവരണങ്ങളിൽ സാക്ഷാൽ ശ്രീരാമചന്ദ്രൻ ഇവിടെയെത്തി രാജരാജേശ്വരനെ നമസ്ക്കരിച്ചതായി കാണുന്നു. എന്നാൽ ഈ ഐതിഹ്യങ്ങളെക്കാൾ കൂടുതൽ നമുക്ക് ആശ്രയിക്കാവുന്ന സംഘകാല കൃതികളിലെ ഈ ക്ഷേത്രത്തെ കുറിച്ചുള്ള പരാമർശം തന്നെയാണ്. ഈ ക്ഷേത്രത്തിൽ നിലനിന്ന ആചാരത്തെക്കുറിച്ചും ഇവിടത്തെ രീതികളെ കുറിച്ചും അകനാനൂറിൽ പരാമർശം ഉണ്ട്. പരശുരാമൻ ആദിയിൽ യാഗം ചെയ്ത സ്ഥലമാണ് എന്ന വിവരവും അകനാന്നൂറ് നൽകുന്നുണ്ട് എന്ന കാര്യം പ്രത്യേക പരാമർശം അർഹിക്കുന്നു.
ക്ഷേത്ര ഉൽപ്പത്തി
Denne historien er fra October 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2024-utgaven av Muhurtham.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം
ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം കല്പകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ തളിമഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തുഭ്രാന്തനാണെന്നാണ് വിശ്വാസം

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?
പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമായി കഴിയുന്നില്ലെങ്കിൽ ദൈവം നിങ്ങൾക്കായി നിയോഗിച്ച് ഒരാൾ നിങ്ങളുടെ മുന്നിലെത്തും. അയാൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കും. മറ്റൊരാൾ നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി
ആറ്റുകാൽ പൊങ്കാല...ഭക്തിയോടു കൂടിയുള്ള ഏതു സമർപ്പണത്തിലും ക്ഷിപ്രം പ്രസാദിക്കുന്ന ശ്രീഭദ്രകാളി തന്റെ മക്കൾക്ക് എല്ലാം നൽകി അനുഗ്രഹിക്കുന്നു. പൊങ്കാലയ്ക്ക് പല മാനങ്ങൾ ഭക്തരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കുംഭം 29 (മാർച്ച് 13) വ്യാഴാഴ്ചയാണ്.

ശിവരാത്രി വ്രതത്തിന് നല്ലഫലം ലഭിക്കാൻ
മഹാശിവരാത്രി....ഭഗവാൻ ശിവനെ ആരാധിക്കാത്ത ഒരുവന്റെ മനുഷ്യജന്മം വിഫലമാണ്. എപ്പോഴും ശിവന്റെ ചിന്തയിൽ ലയിച്ചിരിക്കുന്ന ഒരുവന് യാതൊരുവിധ ദുഃഖവും ഉണ്ടാകില്ല എന്ന് ശിവപുരാണത്തിൽ പറയുന്നു. ശിവഭജനത്തിൽ ഇഹലോകത്തിൽ മാത്രമല്ല പരലോകത്തും സുഖാനുഭവം ഉണ്ടാകുന്നു

ശരഭേശ്വരൻ ശത്രുസംഹാരത്തിന്റെ അവസാന വാക്ക്
പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...

വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ