കനകം  കുടശ്ശനാടിന്റെ തങ്കം
Grihalakshmi|December 01 - 15, 2022
വീട് നഷ്ടപ്പെട്ട് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കുടശ്ശനാട് കനകം . പ്രതിസന്ധികളുടെ കടൽ കടന്നാണ് 'ജയ ജയ ജയ ജയഹേ'യിൽ എത്തുന്നത്. അതിലെ അമ്മവേഷം ഉഷാറാക്കി കനകം പത്തരമാറ്റുള്ള തങ്കമായി മാറി
സൂരജ് സുകുമാരൻ
കനകം  കുടശ്ശനാടിന്റെ തങ്കം

നവരസങ്ങൾ വേണോ? അതോ, എക്സ്പ്രെഷൻസ്  മതിയോ... ഫോട്ടോഗ്രാഫർ ക്യാമറ എടുത്തതും കുസൃതിച്ചോദ്യത്തിന്റെ കുടുക്ക കുടശ്ശ നാടുകാരി കനകം പൊട്ടിച്ചു. ജയ ജയ ജയ ജയഹേ'യിലെ തഗ്ഗ് അമ്മ എക്സ്പ്രഷനുകളുടെ ഘോഷയാത്ര തീർത്തു. “മക്കളേ, ഈ അഭിനയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പറയാൻ കഥകൾ കുറേയുണ്ട്... ഹിറ്റ് സിനിമയിലൂടെ മലയാളത്തിലേക്ക് വരവറിയിച്ച് കുടശ്ശനാട് കനകം കഴിഞ്ഞ അഞ്ച് ദശാബ്ദമായി മലയാള നാടകവേദിയിലെ നിറസാന്നിധ്യമാണ്. അഭിനന്ദന പ്രവാഹവുമായി ഫോൺ ഇടതടവില്ലാതെ ശബ്ദിക്കുന്നു. ആ തിരക്കിനിടയിൽ കുടശ്ശനാട്ടെ വാടകവീടിന്റെ മുറ്റത്തിരുന്ന് ജീവിതത്തിന്റെ ഫ്ളാഷ്ബാക്കിലേക്ക് കനകം റീൽ തിരിച്ചു.

കുടശ്ശനാട് എന്ന അഭിമാനം....

പത്തനംതിട്ട പന്തളത്തിനടുത്താണ് കുടശ്ശനാട്. അവിടെ കനകത്തെ അറിയാത്തവർ ഉണ്ടാവില്ല. കാരണം ആ നാട് ഇപ്പോൾ അറിയപ്പെടുന്നത് കനകത്തിന്റെ പേരിലാണ്. “ഈ നാട് എന്റെ ചെറുപ്പം മുതൽ ജീവിതത്തിന്റെ ഓരോ സങ്കട വഴികളിലും കൂടെ നിന്നിട്ടുണ്ട്. അതുപറയുമ്പോൾ കനകത്തിന്റെ മുഖത്ത് അഭിമാനം. “കനകം എന്ന പേര് വിട്ടുപോയാലും കുടശ്ശനാട് എന്നെഴുതാൻ മറക്കരുത്. കാരണം കനകമ്മയെ ഇന്നറിയപ്പെടുന്ന കനകം ആക്കിയത് ഈ നാടാണ്. ഈ നാട്ടുകാർക്ക് ഞാൻ കൊടുത്ത വാക്കാണ് കുടശ്ശനാടിന് അഭിമാനിക്കാനുള്ള വക ഉണ്ടാക്കി കൊടുത്തിട്ടേ ഞാൻ മരിക്കുള്ളൂന്ന്, ജയജയ ജയ ജയഹേ' ഇറങ്ങുന്നതുവരെ ആരോടും അതിനെ കുറിച്ചൊന്നും മിണ്ടിയില്ല. സിനിമ ഇറങ്ങാറായപ്പോൾ ഒരു സർപ്രൈസ് ഉണ്ടെന്ന് എല്ലാവരോടും പറഞ്ഞു. റിലീസിന്റെ തലേന്ന് കിടന്നിട്ട് ഉറക്കം വന്നില്ല. നാളെ എന്താവും എന്ന ടെൻഷൻ. ആദ്യ ഷോ കഴിഞ്ഞത് മുതൽ പിന്നെ ഞാൻ നിലത്തൊന്നും അല്ലായിരുന്നു. എല്ലാവരും വിളിക്കുന്നു, അഭിനന്ദിക്കുന്നു. അനുമോദ നങ്ങൾ.. ആശംസബോർഡുകൾ. കുടശ്ശനാട്ടിലെ 95 ശതമാനം പേരും ജയ ജയ ജയ ജയഹേ' കണ്ടു. ഞാൻ നാടിന് കൊടുത്ത വാക്കും പാലിച്ചു.

സീൻ-ഒന്ന്
പൂതനയുടെ കഴുത്തിന് പിടിച്ച കൃഷ്ണൻ....

പെൺവേഷവും ആണുങ്ങൾ തന്നെ കെട്ടിയിരുന്ന ഒരു നാടക കാലമുണ്ടായിരുന്നു കേരളത്തിന്റെ ഇന്നലെകളിൽ. അന്നും കനകം അരങ്ങിലുണ്ട്.

Denne historien er fra December 01 - 15, 2022-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 01 - 15, 2022-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023