ഋഷി സുനക്ക് ബ്രിട്ടന്റെ അധികാരസോപാനത്തിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ്. കൃത്യമായി പറഞ്ഞാൽ യുവത്വത്തിന്റെ പ്രസരിപ്പ് ഇനിയും വിട്ടുമാറാത്ത ഒരു 42 കാരൻ. ആ മുഖത്തും ശരീരഭാഷയിലും അസാധാരണമായ ഊർജ്ജത്തിന്റെയും കർമ്മോത്സുകതയുടെയും തിളക്കമുണ്ട്. അതുകൊണ്ട് തന്നെയാവാം ബ്രിട്ടൻ വംശജരായ നിരവധി പേരുണ്ടായിട്ടും ഇരുനൂറോളം എം.പി.മാരുടെ പിൻതുണയും പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനവും ഋഷി സുനക്ക് എന്ന ഏകപേരിൽ എത്തിച്ചേർന്നത്.
ഇന്ത്യയ്ക്ക് എല്ലാ അർത്ഥത്തിലും അഭിമാനിക്കാം.
കാരണം മനോജ് നൈറ്റ് ശ്യാമളൻ അടക്കം നാം അറിയുന്ന ഇന്ത്യൻ വംശജരായ വിശ്വപൗരന്മാരുടെയൊക്കെ പൂർവീകർ ഇന്ത്യക്കാരായിരുന്നു എന്നതിനപ്പുറം അവരൊക്കെ ജനിച്ച തും വളർന്നതും വിദേശത്താണ്. അവർ പിൻതുടരുന്ന ജീവിതശൈലിയും ദർശനങ്ങളും പോലും പാശ്ചാത്യമാണ്. അവർ ജീവിതപങ്കാളിളെ കണ്ടെത്തിയത് പോലും യൂറോപ്പിൽ നിന്നാണ്. എന്നാൽ സുനക്കിന്റെ സ്ഥിതി അതല്ല. അദ്ദേഹം ഇംഗ്ലണ്ടിലെ സൗത്ത് ആംപ്റ്റണിൽ ജനിച്ച് പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണെങ്കിലും ഇന്ത്യൻ മൂല്യങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കുന്ന വ്യക്തിയാണ്. പഞ്ചാബ് സ്വദേശിയാണെങ്കിലും ഹിന്ദുമതവിശ്വാസിയായ സുനക്ക് ബ്രിട്ടീഷ് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത് ഗീതയിൽ തൊട്ടാണ്. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷിതയെ ആണ്.
ബ്രിസ്റ്റോൾ നോർത്ത് മേയറായിരുന്ന ടോം ആദിത്യ അടക്കമുളള പ്രവാസി ഇന്ത്യാക്കാർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്കൊക്കെ ഇന്ത്യ സന്ദർശിക്കാനും ഇവിടെ വന്ന് താമസിക്കാനും ഇത്രയും തിരക്കേറിയ ജീവിതത്തിനിടയിൽ അദ്ദേഹം സമയം കണ്ടെത്താറുണ്ട്.
Denne historien er fra October 31 ,2022-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 31 ,2022-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും