സ്വന്തം നാടുതന്നെ സ്വർഗ്ഗം
Mahilaratnam|December 2023
സാഹസ സഞ്ചാരത്തിന് വരുന്നവർ പ്രകൃതിയുമായി ലയിച്ച് കഴിയാൻ ടെന്റുകളിൽ തങ്ങാറുണ്ട്
സ്വന്തം നാടുതന്നെ സ്വർഗ്ഗം

അദ്ദേഹത്തെ പിന്തുടർന്ന് നടന്നെങ്കിലും വേഗത അത്രത്തോളം ഞങ്ങൾക്ക് ഇല്ലായിരുന്നു. അവർക്ക് വഴികൾ എല്ലാം പരിചിതവും. കുതിര സഞ്ചരിക്കുന്ന വഴിയായതിനാൽ നടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഷൂസിൽ ചെളിയും അഴുക്കും പുരളാതിരിക്കാനുള്ള ശ്രമങ്ങൾ വേറെയും. കാണാൻ പോകുന്ന പൂരത്തിനെക്കുറിച്ചോർത്ത് വല്ലവിധേന എത്തിയപ്പോൾ ഞെട്ടിപ്പോയി.

ചെളിനിറഞ്ഞ മഞ്ഞുകട്ടകൾ. ഇതിനായിരുന്നോ ഇത് തത്രപ്പെട്ട് ഇവിടെയെത്തിയത്. എങ്കിലും ആ മഞ്ഞുകൾ കണ്ട് ആസ്വദിക്കുന്നവരുണ്ട്. എന്തിന് വൃത്തിഹീനതയുടെ ഇടയിലേക്ക് ഞങ്ങളെ കൂട്ടി എന്ന ചോദ്യം ഗോൾഡനെ വിഷമത്തിലാക്കി. തുടർന്ന് ഒരു ക്ഷമാപണത്തോടെ മടക്കം. മറ്റുമാർഗ്ഗ ങ്ങൾ ഇല്ലാത്തതിനാൽ വന്ന വഴി തന്നെയായിരുന്നു ആശ്രയം. പക്ഷേ ഇത്തവണ ഞങ്ങൾക്ക് ആ വഴിയിൽക്കൂടി നന്നായി നടക്കാനായി. അത് നൽകിയത് ഒരുതരം ആത്മസംതൃപ്തിയാണ്. ഒന്നുരണ്ട് ദിനങ്ങളുടെ പരിശീലനം കൂടിയായാൽ ഇതിൽ പ്രഗത്ഭരാകുകയും ചെയ്യാമല്ലോ എന്ന് അൽപ്പം ഗർവ്വോടുകൂടി ചിന്തിക്കുകയും ചെയ്തു.

എങ്കിലും ഞങ്ങളുടെ ഷൂസിലെ ചെളി മൂലം വണ്ടി വൃത്തികേടാകുന്ന വിഷമത്തിലായിരുന്നു ഞങ്ങൾ. എന്നാൽ അത്തരത്തിലുള്ള ക്ലേശങ്ങളെ തരണം ചെയ്യാൻ ഉതകുന്ന ചവിട്ടിയാണ് വണ്ടിയിൽ ഉപയോഗിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായി.

ഞങ്ങൾക്ക് ലാഭമുണ്ടാകാവുന്ന തരത്തിൽ ഒരു സഞ്ചാരമാർഗ്ഗരേഖയിലൂടെയാണ്. ഒത്തുതീർപ്പിലൂടെയാണ് ഡ്രൈവർ ഞങ്ങളെ മുന്നോട്ടുനയിച്ചിരുന്നത്. ജീവിതനിലവാരം സുഭദ്രമാകുമ്പോൾ സ്വന്തം നാടുവിട്ട് മറ്റുദേശങ്ങളിൽ ചേക്കേറണമെന്ന ചിന്ത പല യുവാക്കളുടെയും മനസ്സുകളിൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഞങ്ങളും ഒരിക്കൽ കേരളം ചുറ്റിക്കാണാൻ വന്നിട്ടുണ്ട്. ഇവിടുത്തെ പോലെ ഇടവിട്ടുള്ള മഴകൾ അവിടെയും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ ഏവർക്കുമെന്നപോലെ ഞങ്ങൾക്കും സ്വന്തം നാടുതന്നെയാണ് സ്വർഗ്ഗം. ഡ്രൈവർ ആത്മഗതം പോലെ കാര്യങ്ങൾ  പറഞ്ഞുകൊണ്ടിരുന്നു.

Denne historien er fra December 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024