അമ്മത്തണലിലെ നൂപുരധ്വനികൾ
Mahilaratnam|January 2024
എന്റെയുള്ളിൽ നിറയെ ചിലങ്കയുടെ ധ്വനികളാണ്, അത് എനിക്കൊരു ദൈവിക ആശ്ലേഷമാണ്.
പ്രദീപ് ഉഷസ്സ്
അമ്മത്തണലിലെ നൂപുരധ്വനികൾ

ഇന്നത്തെക്കാലത്ത് ഡാൻസും കൊണ്ട് നടന്നാൽ എങ്ങനെയാണ് ജീവിക്കാൻ കഴിയുക? കൂടെ പഠിച്ചവരൊക്കെ ഡോക്ടറാവാനും, എഞ്ചിനീ യറാവാനുമുള്ള പരിശീലനത്തിലാണ്.

ഡാൻസ് മതിയെന്ന് തീരുമാനിക്കുമ്പോൾ ഭാവിയെക്കുറിച്ചും ഓർക്കണ്ടേ...? നൃത്തച്ചുവടുകളെ ജീവിതതാള മായി നെഞ്ചേറ്റിയ കാലം തൊട്ടേ മീര കേൾക്കാൻ തുടങ്ങിയ പല്ലവികളാണിത്...

"സത്യത്തിൽ ഇതുകേട്ട്, കേട്ട് ഇപ്പോൾ എനിക്ക് ഒരു വിഷമവും തോന്നാറില്ല. മുതിർന്നവരുടെ മാത്രമല്ല, പല കൂട്ടുകാരും എന്നോട് ചോദിക്കുന്ന കാര്യങ്ങളും ഈ വിധത്തിലാ ണ്. അവർക്ക് ഇതൊന്നും മനസ്സിലാകാത്തത് അവരുടെ കുറ്റമല്ല; അവരെ എങ്ങനെയാണ് ഞാനിതൊക്കെ പറഞ്ഞു മനസ്സിലാക്കുക.

ഒരു പുഞ്ചിരിയിൽ എല്ലാമൊതുക്കി "മഹിളാരത്ന'ത്തോട് സംസാരിക്കുകയായിരുന്നു യുവനർത്തകി മീരാമനോ ജ്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ, ദേശീയ, അന്തർദേശീയ പുര സ്ക്കാരങ്ങൾ നേടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നർത്തകിയാണ് മീര.

പാലക്കാട് മുണ്ടൂർ കോടൂർക്കളം വീട്ടിൽ മനോജ്കുമാറിന്റേയും ഗീതയുടേയും മകളായ മീര കുടുംബത്തോടൊപ്പം ഇപ്പോൾ ബംഗളുരുവിലാണ് താമസം. ബംഗളുരുവിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സ് ബിരുദവിദ്യാർത്ഥിനിയായ മീര, സൈക്കോളജിയും, ഇംഗ്ലീഷും ഇതിനോടൊപ്പം പഠിക്കുന്നുമുണ്ട്. ചെന്നൈയിലെ ഡോ. ജയലളിത മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും, ഭരതനാട്യത്തിൽ ദ്വിവത്സര ഡിപ്ലോമയും ഈ യുവ നർത്തകി നേടിയിട്ടുണ്ട്.

നൃത്തമൊരു ദൈവിക ആശ്ലേഷം

കൂടുതൽ പേരും ഏറെ ജോലി സാധ്യതയുള്ള കോഴ്സുകൾ ഉപരിപഠനത്തിനായി തെരഞ്ഞെടു ക്കുന്നവരാണ്. അവരെ അക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. എന്നാൽ കൈനിറയെ പണമുണ്ടാക്കുക മാത്രമല്ലല്ലോ ജിവിതം എന്ന് ചിന്തിക്കുന്നവരുമുണ്ടാകില്ലേ? കലയെന്നത് ഒരു അപൂർവ്വ സൗഭാഗ്യമാണ്. ദൈവത്തോട് ഏറെ ചേർന്ന് നിൽക്കുന്ന അപൂർവ്വ അനുഭവവുമാണിത്. ഇതൊരു വരദാനമാണെന്ന് തിരിച്ചറിയാത്തവരാണ് പലപ്പോഴും വിമർശിക്കുന്നത്. പൊതുസമൂഹത്തിന്റെ വിമർശനത്തെ ഭയന്നാൽ നമ്മുടെ മനസ്സിനൊത്ത് ഒരിഞ്ചു പോലും മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം.' മീരയുടെ വാക്കുകൾ.

"നൃത്തം മാത്രമല്ല, മറ്റ് പഠന കാര്യങ്ങളും, നല്ല നിലയിൽ തന്നെ ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ വലിയ കരുത്തായി എപ്പോഴും ഒപ്പമുണ്ട്.

Denne historien er fra January 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024