കഴിഞ്ഞാഴ്ച വരെ എനിക്ക് മെസേജ് അയച്ചതാണ്. പെട്ടെന്നൊരു ദിവസം ഒരനക്കവുമില്ല. എല്ലാ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്നും അൺഫ്രണ്ട് ചെയ്തു. എന്താണു കാരണം എന്നു പോലും പറയാതെ ഒരടയാളവും ഇല്ലാതെ പോയി. ഞാനെന്തെങ്കിലും മോശമായി പെരുമാറിയിട്ടാണെങ്കിൽ അതെങ്കിലും തുറന്ന് പറയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കറിയാം...
പലരുടെ ജീവിതത്തിൽ ഒരുതവണയെങ്കിലും സംഭവിച്ചിട്ടുണ്ടാകാം ഇതുപോലുള്ള അനുഭവങ്ങൾ. അതിന്റെ മാനസികാഘാതവും അനുഭവിച്ചിട്ടുമുണ്ടാകാം. അതുവരെയുള്ളതെല്ലാം മറന്ന് പെട്ടെന്ന് സകല ബന്ധവും മുറിച്ച് ഒരാൾ മറയുന്നു. ഇതിന് ഒറ്റവാക്കിൽ പറയുന്ന പേരാണ് "ഗോസ്റ്റിങ്.
വിനീത് കുമാർ സംവിധാനം ചെയ്ത "ഡിയർ ഫ്രണ്ട്' എന്ന സിനിമയ്ക്ക് ശേഷമാണ് "ഗോസ്റ്റിങ് കൂടുതൽ ചർച്ചാവിഷയമായത്. സോഷ്യൽ മീഡിയയിൽ പലരും അനുഭവക്കുറിപ്പുകളും എഴുതി. "ഗോസ്റ്റിങ് എന്താണെന്നും ജീവിതത്തിൽ അത്തരം അനുഭവം ഉണ്ടായാൽ എങ്ങനെ നേരിടണമെന്നും ശാസ്ത്രീയമായി മനസ്സിലാക്കാം.
എന്താണ് ഗോസ്റ്റിങ്
ഒരു ബന്ധത്തിൽ നിന്നൊരാൾ വിശദീകരണമില്ലാതെ അപ്രത്യക്ഷമാകുന്ന പ്രതിഭാസമാണ് ഗോസ്റ്റിങ്. ഗോസ്റ്റ് എന്ന് വാക്കിൽ നിന്നാണ് ഗോസ്റ്റിങ്ങിന്റെ വരവ്. 2017ൽ നിഘണ്ടുവിൽ എത്തിയ ഈ വാക്ക് ഡേറ്റിങ്ങുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, സൗഹൃദത്തിലും പ്രണയത്തിലുമൊക്കെ ഇത് സംഭവിക്കാം.
എല്ലാ ഗോസ്റ്റിങ്ങും ഒരേ പോലെയാണോ?
ഗോസ്റ്റിങ് പല തരത്തിലുണ്ട്. ലൈറ്റ് വെയിറ്റ്, മിഡിൽ വെയിറ്റ്, ഹെവി വെയിറ്റ് എന്നിങ്ങനെ.
• ലൈറ്റ് വെയിറ്റ് ഗോസ്റ്റിങ് പരിചയപ്പെട്ട് ആഴത്തിലുള്ള ആത്മബന്ധം രൂപപ്പെടുന്നതിനു മുൻപാണ് ഇത് സംഭവിക്കുന്നത്. ഒരാൾ തുടക്കത്തിലേ ബന്ധത്തിൽ നിന്ന് മായുന്നതാണ് ലൈറ്റ് വെയിറ്റ് ഗോസ്റ്റിങ്.
• മിഡിൽ വെയിറ്റ് ഗോസ്റ്റിങ് പരിചയപ്പെട്ട് കുറച്ച് നാൾ പിന്നിട്ടു. കൂടുതൽ അടുത്തറിയുന്ന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ ഒരാൾ "എക്സിറ്റ് ബട്ടൻ അമർത്തി ബന്ധത്തിൽ നിന്നു മായുന്നതാണ് മിഡിൽ വെയിറ്റ് ഗോസ്റ്റിങ്.
ഹെവി വെയിറ്റ് ഗോസ്റ്റിങ്: തീവ്രമായ ആത്മബന്ധം മുറിച്ച് മറയുന്നതാണിത്. അതുവരെയുള്ളതെല്ലാം മറന്ന് വിട പോലുമില്ലാതെ മായുമ്പോൾ മറ്റേയാൾ കടുത്ത മാനസിക സമ്മർദം വന്നേക്കാം.
Denne historien er fra August 06, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 06, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം