കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിക്കാൻ ശ്രമിച്ചതിനാണ് ബിബിനെ (യഥാർഥ പേരല്ല) കോട്ടയം മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെത്തിച്ചത്. കയ്യും കാലുമൊടിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്ന അവന്റെ കണ്ണുകളിൽ മരണഭയത്തെക്കാൾ വലിയ പേടി ഉണ്ടായിരുന്നു. സംശയം തോന്നി ഡോക്ടർ അന്വേഷിച്ചപ്പോഴാണ് ആ ചാട്ടത്തിന്റെ കാരണം തുറന്നു പറഞ്ഞത്.
എപ്പോഴും എന്തൊക്കെയോ ശബ്ദങ്ങൾ മുറിക്കു പുറത്തു കേൾക്കുമത്രേ. ആരോ ആക്രമിക്കാൻ വരുന്നതാണ്. ആ പേടികൊണ്ട് പഠിക്കാൻ പോലും പറ്റുന്നില്ല. പ്ലസ് ടു ഓണ പരീക്ഷ അടുത്തുവരുന്ന ടെൻഷൻ വേറെയും. രക്ഷപ്പെടാനുള്ള ഏകമാർഗമായി മനസ്സു പറഞ്ഞു കൊടുത്തത് ഇറങ്ങിയോടാനാണ്. ഓടി ടെറസ്സിലെത്തി. പിന്നാലെയെത്തുന്നവരുടെ കയ്യിൽ പെടുന്നതിലും ഭേദം ചാടുന്നതാണെന്നും മനസ്സ് പറഞ്ഞു, പിന്നെ “ഒറ്റച്ചാട്ടം.
വിശദമായ പരിശോധനയിൽ അവന്റെ മുറിയിൽ നിന്ന് സ്റ്റാംപ് രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തി. മകൻ മുറിയടച്ചിരുന്നു പഠിക്കുന്നു എന്നു കരുതിയിരുന്ന അച്ഛനമ്മമാരുടെ ആത്മാഭിമാനം' ചീട്ടുകൊട്ടാരം പോലെ തകർന്നു. അതു ചിന്തിച്ച് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഇത് ഒരു കൗമാരക്കാരന്റെ മാത്രം കഥയല്ല. നമ്മുടെ നാട്ടിൽ എംഡിഎംഎ പോലുള്ള രാസലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ദിനംതോറും വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. കൗമാരം ഈ ലഹരിയുടെ പിടിയിലാകാതെ കരുതലെടുക്കണം. അതിനു രക്ഷിതാക്കളും അധ്യാപകരും നമ്മളോരോരുത്തരും ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്.
പ്രശ്നം ചെറുതല്ല
കുട്ടികളുടെ രാസലഹരി ഉപയോഗം സംബന്ധിച്ച കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി വർധനവാണ് കാണിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഈ കേസുകളിൽ കുതിച്ചുചാട്ടമുണ്ടായെന്ന് കോട്ടയം ഗവ. മെഡിക്കൽ കോളജ് സെക്യാട്രി വിഭാഗം മേധാവിയും കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. വര്ഗീസ് പുന്നൂസ് പറയുന്നു. പുതുതലമുറ കൗമാരക്കാരില് മയക്കുമരുന്നുപയോഗം കൂടുന്നുവെന്ന് ഉറപ്പിച്ചു പറയാനാകും.
Denne historien er fra October 15, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 15, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും