സുഗതകുമാരിയുടെ കവിതയിലെ വരികൾ പോലെ "തിങ്കൾ തെല്ലിനു തുല്യമാമൊരു പുഞ്ചിരിയോടെ സമൂഹത്തെ ആർദ്രമായി നോക്കുന്ന മൂന്നു പേർ. "മർത്യൻ ഭാഷകളിലൊന്നിലുമല്ല, ഏതോ പക്ഷിക്കിടാവ് മുറിവേറ്റ് വിളിച്ചിടും പോൽ അവർ നമ്മോട് മൊഴിയുന്നു. സഹതാപമല്ല, പിന്തുണയാണ് ആവശ്യം. ഇഷ്ടമുള്ള മേഖലകളിൽ മുഴുകി സ്വന്തം വരുമാനം നേടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഡൗൺ സിൻഡ്രം ബാധിതരായ മൂന്നു ചെറുപ്പക്കാരും അവരുടെ കുടുംബവും.
അമ്മാ, ഞാനൊരു മോഡലാണ്
റിസ, ആ തുണികളൊന്നു മടക്കി വയ്ക്കണേ. അമ്മ അനിതയുടെ നിർദേശത്തിനു അദ്ഭുത ഭാവത്തിൽ ഉടൻ വന്നു മറുപടി.
“വൈ ആർ യു ടോക്കിങ് ലൈക്ക് ദാറ്റ്?'' അമ്മയ്ക്ക് താൻ പറഞ്ഞതിൽ തെറ്റുണ്ടോയെന്നു സംശയമായി.
“ഞാൻ യുഎസിൽ റാംപ് വാക്ക് ചെയ്യാൻ പോകുന്ന ഒരു മോഡലല്ലേ.” ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് റിസ. വെറുതേ ഒരു ദിവസം കൊണ്ടു മണൽ കൂമ്പാരത്താൽ കെട്ടിയുയർത്തിയതല്ല, ഒരു വീട് കെടാവിളക്കു പോലെ കൂടെ നിന്നു നേടിയെടുത്തതാണ് റിസയുടെ വിജയം.
ഗ്ലോബൽ ഡൗൺ സിൻഡ്രം ഫെഡറേഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര സൗന്ദര്യോത്സവത്തിലേക്ക് റിസ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 22 മോഡലുകളെ പങ്കെടുപ്പിച്ച് അമേരിക്കയിൽ നടത്തുന്ന ഈ സൗന്ദര്യോത്സവത്തിൽ ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരാൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
“നേരെ വാ നേരെ പോ മട്ടുകാരിയാണ് റീസു. ആരെയും പേടിയില്ല. 'റിസയുടെ അമ്മ അനിത പറയുന്നു. “അവളുടെ അഭിപ്രായം ആരുടെ മുന്നിലും പറയും. റീസുവിന്റെ സഹോദരി റേയ മുംബൈയിലാണ് ജോലി ചെയ്യുന്നത്. റീസു വിഡിയോ കോൾ ചെയ്യുമ്പോൾ ചിലപ്പോൾ അവൾക്ക് ജോലി തിരക്കു കാരണം എടുക്കാൻ സാധിക്കാറില്ല. തിരികെ വിളിക്കുമ്പോൾ റീസു ചോദ്യം ചെയ്യും. എന്റെ ബോസ് സമ്മതിച്ചില്ല റീസു' എന്നു പറഞ്ഞു റേയ തടിതപ്പും. "ബോസിന്റെ നമ്പർ തരൂ. ഞാൻ വിളിച്ചു പറയാം. കോൾ വരുമ്പോൾ എടുക്കുന്നതിൽ പ്രശ്നമുണ്ടാക്കരുതെന്ന് അതാണ് റിസ.” അനിത പൊട്ടിച്ചിരിച്ചു.
ഹൃദയത്തിൽ വന്നു കയറുന്ന സ്നേഹം
Denne historien er fra October 15, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 15, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും