പെണ്ണ് നിലത്തല്ല...ബുള്ളറ്റിൽ
Vanitha|November 12, 2022
റൈഡിങ്, അവർ അവർക്കായി നെയ്തെടുത്ത ചിറക്
ശ്യാമ
പെണ്ണ് നിലത്തല്ല...ബുള്ളറ്റിൽ

"നിങ്ങൾക്കു വേണ്ടതിലേക്കുള്ളാരു തെളിഞ്ഞ പാത കാണാനാകുന്നില്ലെങ്കിൽ, കഴിയുമെങ്കിൽ ഒരെണ്ണം സൃഷ്ടിച്ചേക്കുക. അമേരിക്കൻ നടിയും നിർമാതാവുമായ മിനി കലിങ്ങിന്റെ വാക്കുകൾ സ്വന്തം ജീവിതത്തിൽ പകർത്തിയ മൂന്ന് വനിതകൾ 'വനിത'യ്ക്കൊപ്പം ചേരുന്നു. സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കുതിരപ്പുറത്തെത്തുന്ന രാജകുമാരനെ അവർ കാത്തിരിക്കുന്നില്ല. തേരാളികൾ വേണ്ടാത്ത, ഒറ്റയ്ക്ക് ലോകം ചുറ്റാൻ പ്രാപ്തിയുള്ള വനിതകളെ അടുത്തറിയാം. തിരുവനന്തപുരം സ്വദേശി ഷൈനി രാജ്കുമാർ, കൊച്ചിക്കാരി ആർജെ അം ബിക, കാസർകോട് നിന്ന് അമൃത ജോഷി.

അവസാനിക്കാത്ത പാഷൻ: ഷൈനി രാജ്കുമാർ

നഴ്സറി തൊട്ടുള്ള വണ്ടിയോടുള്ള പാഷനും യാത്രയോടുള്ള ഇഷ്ടവുമാണ് എന്നെ റൈഡറാക്കിയത്. പണ്ട് പൊലീസുകാർക്കും എക്‌സൈസ്കാർക്കുമാണ് പൊതുവെ ബുള്ളറ്റുള്ളത്. പപ്പയുടെ അനിയൻ പൊലീസിലായിരുന്നു. അദ്ദേഹത്തിന്റെ ബുള്ളറ്റ് സവാരി കണ്ട് അന്നേ ബുള്ളറ്റ് ഫാനായി. ചെറുപ്പത്തിൽ സൈക്കിൾ പോലും ഓടിച്ചിരുന്നില്ല. എന്നാലും യാത്ര ചെയ്തിരുന്നു. അത്ലീറ്റ് ആയതു കൊണ്ട് ധാരാളം യാത്രകൾക്കുള്ള അവസരമുണ്ടായി. കേരള ടീമിനു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

റൈഡിന് പോകുമ്പോൾ പ്രാതലും അത്താഴവും കഴിക്കും. ഊണ് ഒഴിവാക്കും. ജയ്പൂർ നിന്നാണ് ഇപ്പോൾ സംസാരിക്കുന്നത്. ഇവിടെ നാലു ദിവസത്തേക്ക് രണ്ടു വീടുകളിലായാണ് നിൽക്കുന്നത്. താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് ഇല്ല. എന്ത് ആവശ്യത്തിനും നമുക്ക് എവിടെയും ആളുണ്ട്. ലോകം മുഴുവൻ വീടാകുന്ന വിശാലത്. ഇതിനോടകം പല യാത്രകളും തനിച്ചും ഗ്രൂപ്പായും പോയി. കന്യാകുമാരി - കശ്മീർ ഒരു സൈഡ് ഗ്രൂപ്പായും ഒരു സൈഡ് സോളോയുമായിരുന്നു.

ഇപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളെ കണ്ടറിയുന്ന യാത്ര ചെയ്യുന്നു. സോളോ ട്രിപ്പാണ്. അടുത്തത് തീരപ്രദേശങ്ങളിലൂടെ ഇന്ത്യയുടെ അതിരുകളിലൂടെ യാത്ര ചെയ്യണമെന്നുണ്ട്. പാക് ബോർഡറും നേപ്പാൾ അതിർത്തിയും വരുന്നിടത്താണ് പ്രശ്നമുണ്ടാകാൻ സാധ്യത. അതേക്കുറിച്ച് പഠിച്ചിട്ട് ആ യാത്ര പോകണം.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബിൾ പാസ് ആയ ഉംലിങ് ലാ പാസിലും പോയി. ഞങ്ങൾ മൂന്നു സ്ത്രീകൾ ഒരുമിച്ചാണ് പോയത്.

പിന്നെയാണ് ലൈസൻസ് എടുക്കുന്നത്...

Denne historien er fra November 12, 2022-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 12, 2022-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024
ശരിയായി ചെയ്യാം മസാജ്
Vanitha

ശരിയായി ചെയ്യാം മസാജ്

കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്

time-read
2 mins  |
December 21, 2024
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 mins  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 mins  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 mins  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 mins  |
December 21, 2024