ദേശീയ പവർലിഫ്റ്റിങ് മത്സര വേദിയിലേക്കു ലിബാസ് എന്ന പെൺകുട്ടിയും വാപ്പയും എത്തിച്ചേർന്നതു രഹസ്യമായാണ്. പങ്കെടുക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടു മാത്രം.
ഭാരോദ്വഹന മത്സരം തുടങ്ങി. മകൾ വേദിയിലേറി. പവർ ലിഫ്റ്റിങ്ങിന്റെ പല റൗണ്ടുകൾ അവൾ അനായാസം കീഴടക്കി. ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പും നേടി.
വിജയികളെ തേടുന്ന പത്രക്കാരുടെ കണ്ണുവെട്ടിച്ച് അവർ വന്നതുപോലെ പുറത്തു കടന്നു. മറ്റു പല കായിക ഇനങ്ങളിലെയും സ്വർണ വിജയികൾ പത്രത്തിൽ വാർത്തയായി തിളങ്ങി നിന്നപ്പോൾ പവർ ലിഫ്റ്റിങ് ചാംപ്യനെ ആരും അറിഞ്ഞില്ല.
ലിബാസിന്റെ ജീവിതസ്വപ്നങ്ങളുടെ തിളങ്ങുന്ന ഏടായിരുന്നു അത്. അവിടെ വച്ചു തന്നെ അവൾ ആ പുസ്തകം അടച്ചു വച്ചു വിവാഹത്തിലേക്കു പ്രവേശിച്ചു.
ആ മത്സരത്തിനു ശേഷം പതിനൊന്നു വർഷങ്ങൾ കഴിഞ്ഞു. ലിബാസിന്റെ ജീവിതം ഇപ്പോൾ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ പ്രയാസമുണ്ടാകില്ല. പക്ഷേ, ഊഹങ്ങൾക്കപ്പുറത്താണ് ഇന്ന് ലിബാസ് പല കായിക താരങ്ങളും വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന പ്രായത്തിൽ, തന്റെ മുപ്പത്തിയഞ്ചാംവയസ്സിൽ ഏഷ്യൻ പവർ ലിഫ്റ്റിങ്ങിൽ ഗോൾഡ് മെഡൽ നേടി ഗംഭീര തിരിച്ചുവരവു നടത്തി ലിബാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ മത്സരിച്ച ഏക അമ്മ ലിബാസായിരുന്നു.
“ഒരിക്കലും തിരിച്ചു വരാനാകുമെന്നു കരുതിയതല്ല. അതും രണ്ടു കുട്ടികളുടെ അമ്മയായ ശേഷം ഭർത്താവ് സാദിഖ് അലിയുടെ പ്രോത്സാഹനത്തിലാണു ഭാരോദ്വഹനത്തിലേക്കു വീണ്ടും വന്നത്. 2019 ൽ ആണ് ഏഷ്യൻ ചാംപ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്.
ആ വിളിയിൽ നിന്നൊരു തുടക്കം
സ്പോർട്സ് “തൊടുപുഴ വണ്ണപ്പുറം എന്ന ഗ്രാമത്തിലാണു വീട്. വാപ്പച്ചി പി.എച്ച്. ബാവയും ഉമ്മച്ചി ലൈലയും കുട്ടിക്കാലം മുതലേ ആർട്സിലും സ്പോർട്സിലും ചേരാൻ പ്രേരിപ്പിച്ചിരുന്നു. സഹോദരൻ ലാൽബിനും എനിക്കും ഇടയിൽ ആൺ പെൺ വേർതിരിവ് ഉണ്ടായിരുന്നില്ല. വാപ്പച്ചിക്കു ജോലി ഫയർഫോഴ്സിൽ. ഉമ്മച്ചിക്ക് ടെയ്ലറിങ് ഹോൾസെയിൽ ബിസിനസായിരുന്നു. സ്കൂൾ കാലത്തു ചാംപ്യൻഷിപ് മിക്കവാറും എനിക്കു തന്നെയായിരുന്നു.
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ