ചങ്ങനാശേരി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞു പത്തു മിനിറ്റ്. യൂണിഫോമിട്ട് അച്ചടക്കത്തോടെ ഇരിക്കുന്ന ക്ലാസ്സ് മുറിയിലേക്കു കളറുടുപ്പിട്ട് കുട്ടി കയറിച്ചെല്ലുന്നതു പോലെയായിരുന്നു ആ വരവ്. ചുവപ്പും മഞ്ഞയും നിറമുള്ള ബസുകൾക്കിടയിലേക്കു പച്ചക്കുപ്പായമിട്ട വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് പാഞ്ഞു വന്നു കുലുങ്ങി നിന്നു.
പെട്ടെന്നൊരു പയ്യൻ ബസിന്റെ മുന്നിലെത്തി മൊബൈലെടുത്തു ബസിനെയും ചേർത്തു പിടിച്ചൊരു പടം പിടിച്ചു. “കെ കണക്കിനു ലൈക്ക് കിട്ടാനുള്ള സെൽഫിയാണത്.
സ്റ്റാൻഡ് പിടിച്ച ബസിനെക്കുറിച്ച് അത്ര പരിചയമില്ലാത്തവർക്കായി ചങ്ങനാശേരിയിൽ നിന്നു വേളാങ്കണ്ണിക്കുള്ള സൂപ്പർ എക്സ്പ്രസ് എയർ ബസ്സാണിത്. ചുവപ്പും വെള്ളയും ഓറഞ്ചും കുപ്പായമിട്ട ആനവണ്ടികൾക്കിടയിൽ ഫുൾ ടാങ്ക് നൊസ്റ്റാൾജിയയും നിറച്ചോടുന്ന അപൂർവം പച്ച ബസ്സുകളിലൊന്ന്. കേരളത്തിന്റെ നിരത്തുകളിൽ നിന്നു "ഹരിത നിറമുള്ള വണ്ടികൾ മാഞ്ഞു തുടങ്ങിയെങ്കിലും ഈ ബസ് പാഞ്ഞുകൊണ്ടേയിരിക്കുന്നു. റോഡിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും
മാസങ്ങൾക്കു മുൻപ് ഈ ബസിനെ ഇറക്കിവിട്ടു പകരം പുതിയ വണ്ടിയിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. ആരാധകർ അടങ്ങിയിരിക്കുമോ? സോഷ്യൽമീഡിയയിൽ പ്രതിഷേധം ടോപ് ഗിയറിലായി. ഒടുവിൽ ഈ ബസ് പിന്നെയും ഓടിത്തുടങ്ങി. "പച്ചനിറമുള്ള ആനവണ്ടി'യുടെ സാരഥി സന്തോഷിന്റെ സന്തോഷ് കുട്ടൻസ്' എന്ന ഫെയ്സ്ബുക് പേജ് എടുത്തു നോക്കിയാൽ മതി, റീൽസായും പോസ്റ്റായും ബസ് ഓടുന്നതു ലൈക്കടിച്ചും കാണാം. ഒപ്പം കമന്റിട്ടും കയ്യടിക്കുന്ന ആരാധകരെയും.
അനൗൺസ്മെന്റ് മുഴങ്ങി കോട്ടയം, അങ്കമാലി, തൃശൂർ, പാലക്കാട് വഴി വേളാങ്കണ്ണിക്കുള്ള സൂപ്പർ എക്സ്പസ് എയർബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്തു പാർക്ക് ചെയ്തിരിക്കുന്നു.
സമയം രണ്ടു മുപ്പത്. ഡോറടഞ്ഞു, അഭയം തേടിയുള്ള യാത്ര തുടങ്ങുകയാണ്. ആരാധനയോടെ ലക്ഷങ്ങളെത്തുന്ന മണ്ണിലേക്ക്. സങ്കടങ്ങൾ ഉരുകിയലിയുന്ന വേളാങ്കണ്ണിയിലേക്ക്...
പകുതിയിലേറെ സീറ്റും നിറഞ്ഞു. ജനാലയിലെ ഗ്ലാസ് നീക്കി വച്ചു. അകത്തേക്കു വരണ്ട കാറ്റടിച്ചു കയറി. കണ്ണടച്ചപ്പോൾ ഉള്ളിൽ നിറഞ്ഞത് മാതാവിന്റെ കരുണ തുളുമ്പുന്ന മുഖം. ദുരിതക്കടലിൽ അലയുന്ന എല്ലാവർക്കും അഭയ തീരമാകുന്ന അമ്മ.
പ്രാർഥനാ ഭരിതം, യാത്ര
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...