പാലില്ലാഞ്ഞിട്ടാകും. കുഞ്ഞൊന്നു കരഞ്ഞാലുടൻ ആ വഴി വരുന്നവരെല്ലാം "പാലിനു പകരം എന്തെല്ലാം നൽകാം എന്ന ഉപദേശവുമായെത്തും. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രയേറെ ചർച്ചകൾ നടന്നിട്ടും അമ്മമാരാകുന്ന ഭൂരിഭാഗം സ്ത്രീകളും ഈ അവസ്ഥ നേരിടുന്നുണ്ട്.
ജനിച്ച് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകണമെന്നാണു ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. കുഞ്ഞാവയെ പാലൂട്ടുന്നതിനെക്കുറിച്ച് അമ്മമാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം.
ശരിയായി പാലൂട്ടേണ്ടതെങ്ങനെ?
പാലൂട്ടുമ്പോൾ നിപ്പിളിനു ചുറ്റുമുള്ള എരിയോള എന്ന ഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളിലായിരിക്കണം. കുഞ്ഞിന്റെ വായ് മത്സ്യത്തിന്റെ വായുടെ ആകൃതിയിലാകുന്നതാണ് ഉത്തമം. വാവയുടെ താടിയുടെ ഭാഗം സ്വന്തം നെഞ്ചിലേക്ക് അമർന്നിരിക്കുന്നത് ഒഴിവാക്കണം. മുലയൂട്ടുമ്പോൾ ഇരുഭാഗത്തെ സ്തനങ്ങളിൽ നിന്നായി മാറി മാറി നൽകാം.
പാൽ കൃത്യമായി കിട്ടിയില്ലെങ്കിൽ കുഞ്ഞ് അസ്വസ്ഥമാകുകയും വലിച്ചു കുടിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും കരയുകയും ചെയ്യാം. വയർ നിറഞ്ഞു കഴിയുന്നതോടെ കുഞ്ഞ് ശാന്തമാകുകയും മതിയാകുമ്പോൾ വലിച്ചു കുടിക്കുന്നതു നിർത്തുകയും ചെയ്യും. കുഞ്ഞിന്റെ വായ്ഭാഗത്തു നനവുണ്ടാകും.
പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ഉറങ്ങാനിടയുണ്ട്. അത്തരം സാഹചര്യത്തിൽ കുഞ്ഞിന്റെ തല അൽപം ഉയർത്തി പാൽ ഇറക്കിയെന്ന് ഉറപ്പ് വരുത്തണം. പാലൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോകുകയും പാൽ കുടിക്കുന്നതിനിടെ ഉറങ്ങിയ കുഞ്ഞിന്റെ വായിൽ നിന്നു നിപ്പിൾ മാറ്റാതിരിക്കുകയും ചെയ്യുന്നതു കുഞ്ഞിന് ശ്വാസം മുട്ടാനും മരണത്തിനു വരെ ഇടയാക്കാം. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
"എപ്പോഴാണ് മുലയൂട്ടൽ തുടങ്ങേണ്ടത് ?
കുഞ്ഞു ജനിച്ചശേഷം എത്രയും വേഗം കഴിയുമെങ്കിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പാലൂട്ടിത്തുടങ്ങാം. സിസേറിയനാണെങ്കിൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെങ്കിൽ ഉടനെ മുലയൂട്ടാം.
പ്രസവശേഷം ആദ്യമുണ്ടാകുന്ന മുലപ്പാലായ കൊളസ്ട്രത്തിനു "ഗോൾഡ് ലിക്വിഡ്' എന്നും പേരുണ്ട്. അളവു കുറവെങ്കിലും പോഷകപ്രദമാണു കൊളസ്ട്രം. രോഗപ്രതിരോധശക്തി, ദഹനശേഷി ഇവയ്ക്ക് ഇതു ഗുണകരമാണ്.
Denne historien er fra March 04, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 04, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്