മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ "ഹരികൃഷ്ണൻസ്. 25 വർഷം മുൻപു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു ശേഷം സൂപ്പർ താരങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാൻസ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.
"മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?' എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ഹരികൃഷ്ണൻസ് ഒരുക്കിയത്. മലയാള സിനിമയിലെ വിലയേറിയ മൂന്നു ബ്രാൻഡ് നെയിമുകൾക്കൊപ്പം ബോളിവുഡ് താരനായിക ജൂഹി 1998 സെപ്റ്റംബർ നാലിനു തിയറ്ററിലെത്തിയ "ഹരികൃഷ്ണൻസി'ന് ഇപ്പോൾ സിൽവർ ജൂബിലി. ആലപ്പുഴയിലെ വീട്ടിലിരുന്നു സംവിധായകൻ ഫാസിൽ തന്റെ ഓർമകളുടെ ഫ്രെയിം ആ കാലത്തിലേക്കു തിരിച്ചു പിടിക്കുകയാണ്.
“എന്റെ സിനിമ പശ്ചാത്തലം, മമ്മൂട്ടിയും മോഹൻലാലുമായുള്ള അടുപ്പം, അവർക്ക് എന്നിലുള്ള വിശ്വാസം, എല്ലാറ്റിനുമുപരി എനിക്ക് എന്നിലുള്ള വിശ്വാസം ഇവയെല്ലാം ചേർന്നാണ് ഹരികൃഷ്ണൻസ്' സംഭവിച്ചത്.
"അനിയത്തിപ്രാവ് കഴിഞ്ഞു ഞാൻ ഒരു സിനിമ നിർമിച്ചു, "സുന്ദരകില്ലാടി.' അതിന്റെ ഷൂട്ടിങ് പൊളളാച്ചിയിൽ നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ കാണാൻ വന്നു. മോഹൻലാലിന്റെ നിർമാണ കമ്പനിയായ പ്രണവം ആർട്സ്'ന് വേണ്ടി ഒരു പടം ചെയ്യണം.
“ലാൽ ആയിരിക്കുമല്ലോ ഹീറോ'' ഞാൻ ചോദിച്ചു.
“ലാൽ സർ ആയിരിക്കണമല്ലോ' എന്ന് ആന്റണി.
പെട്ടെന്നു മനസ്സിലൊരു കുസൃതി. ഒരു കൗതുകത്തിനു ചോദിച്ചു, “മമ്മൂട്ടി കൂടി ആയാലോ ?
“സമ്മതിക്കുമോ?” ആന്റണിക്കു സംശയം.
“സമ്മതിപ്പിക്കാം.'' എന്നു ഞാൻ.
“എങ്കിൽ ലാൽസാറിനെ ഞങ്ങളും സമ്മതിപ്പിക്കാം എന്ന് ആന്റണി. വൈകാതെ മറുപടിയെത്തി. “ലാൽ സാറിന് സമ്മതം. ഞാൻ മമ്മൂട്ടിയെ വിളിച്ചു കാര്യം പറഞ്ഞു. “താൻ വിളിച്ചതല്ലേ. ഞാൻ വരുന്നു.'' എന്നു മമ്മൂട്ടിയും പറഞ്ഞതോടെ സിനിമയ്ക്കു തുടക്കമായി.
Denne historien er fra August 05, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 05, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ