നര സ്ഥിരതാമസം തുടങ്ങുമ്പോൾ നിക്കറിട്ടു നടന്ന കാലത്തെ സ്വപ്നങ്ങളിലേക്ക് ഓർമവണ്ടിയും പിടിച്ചൊന്നു പോയി നോക്കിയിട്ടുണ്ടോ? നല്ല രസമാണ്.
ആകാശത്തോളം വലിയ മോഹങ്ങൾ ഒരപ്പൂപ്പൻ താടി പോലെ കയ്യിലിങ്ങനെ കിടക്കുന്നതു കാണുമ്പോൾ ചുണ്ടിലൊരു ചിരി വിരിയും. അന്നു സങ്കട മുളകു കടിച്ച് എരിഞ്ഞതൊക്കെയും ഇന്നു മധുരിക്കുമ്പോഴുള്ള, കനൽ ചവിട്ടി നടന്ന വഴികളൊക്കെയും തണൽ വിരിച്ചത് അറിയുമ്പോഴുള്ള ഹൃദയച്ചിരി. ആ പുഞ്ചിരിയാണ് ഇപ്പോൾ സിദ്ദിഖിന്റെ മുഖത്ത് വിരിയുന്നത്.
തൊട്ടുമുൻപ്, ക്യാമറയ്ക്കു മുന്നിൽ അറുപതിനെ തോൽപ്പിച്ചു മസിൽ വിരിച്ചു നിന്ന സിദ്ദിഖല്ല ഓർമകളിലേക്ക് ഓടിയ വണ്ടിയിലിരുന്നത്. കഥകൾ പറയുമ്പോൾ കണ്ണിൽ സങ്കട മേഘം നിറയുന്നുണ്ട്. സന്തോഷ മഴവില്ലു വിരിയുന്നുണ്ട്...
എടവനക്കാട്ടെ കൊല്ലിയിൽ മാമദ് സാഹിബിന്റെ മകന്റെ ആദ്യ സ്വപ്നം ഒരു റേഡിയോ ആയിരുന്നു. ഏഴുമണിയാകുമ്പോൾ അയൽപക്കത്തേക്കു കാതു തുറന്നുവയ്ക്കും. അവരുടെ ഉമ്മറവാതിലും കടന്നു വരുന്ന പാട്ടു കേൾക്കാൻ ആ മുറ്റത്തു ചുറ്റി പറ്റി നിൽക്കും.
അങ്ങനെയൊരു ദിവസം രസം പിടിച്ചു പാട്ടു കേ ൾക്കുകയാണ്.
കൈതപ്പുഴ കായലിലെ... കാറ്റിന്റെ കൈകളിലെ
കളിചിരി മാറാത്ത കന്നിയോളമേ
കാണാക്കുടം നിറയെ കക്കയോ കവിതയോ
കറുത്തപൊന്നോ
പെട്ടെന്നു വീട്ടുകാർ റേഡിയോ ഓഫ് ചെയ്തു കളഞ്ഞു. അന്നൊരു സങ്കട നീറൽ വീണിരുന്നു, സിദ്ദിഖിന്റെ മനസ്സിൽ. പടച്ചോനെ, ന്റെ വീട്ടിലും ഒരു റേഡിയോ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചിരുന്നു.
പടച്ചോന്റെ ഓരോ കളികൾ, ആ പാട്ടുപാടിയ യേശുദാസിന്റെ ഒരുപാടു വോയ്സ് മെസേജുകൾ ഇന്ന് സിദ്ദിഖിന്റെ വാട്ട്സാപ്പിലുണ്ട്. ദാസേട്ടന്റെ പാട്ടു കേൾക്കാൻ ആകാംക്ഷയോടെ നിന്ന അതേ മനസ്സോടെ സിദ്ദിഖ് ഓർമിക്കുന്നു, പ്രഭചേച്ചി പറയും, ഇത്ര മധുരമായി ആരും ദാസേട്ടാ...' എന്നു വിളിക്കുന്നത് കേട്ടിട്ടില്ലെന്ന്. ആ സ്വരം ഒന്നു കേൾക്കാൻ മാത്രം കൊതിച്ച് അയൽവീടിന്റെ വാതിൽക്കൽ പോയി നിന്ന കുട്ടിയാണ് ഇപ്പോഴും ഞാൻ. അപ്പോൾ പിന്നെ അത്രയും സ്നേഹത്തോടെ ആരാധനയോടെയല്ലേ എനിക്കു വിളിക്കാനാവൂ.
പഴയ കാലത്തെക്കുറിച്ച് പറയുമ്പോൾ 3045 എന്ന നമ്പരും മറന്നിട്ടുണ്ടാവില്ലല്ലോ...
Denne historien er fra September 16, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 16, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഛായ മാറ്റി, ചായം മാറ്റി
ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ
ഇടിച്ചു നേടും അമ്മേം മോനും
പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കയ്യും കാലും ഇല്ലെങ്കിലും നീന്താം
സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു
ഖത്തറിൽ നിന്നൊരു വിജയകഥ
പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത