കുഞ്ഞുലോകത്തെ രാജകുമാരി
Vanitha|September 16, 2023
112 സെന്റിമീറ്റർ മാത്രം ഉയരമുള്ള മഞ്ജുവിന്റെയും വിനുവിന്റെയും ജീവിതത്തിൽ പിറന്ന വലിയ ഭാഗ്യമാണ് അവന്തിക പ്രതിസന്ധികൾ പിന്നിട്ട ആ സന്തോഷത്തിന്റെ കഥ
ബൈജു ഗോവിന്ദ്
കുഞ്ഞുലോകത്തെ രാജകുമാരി

കർക്കടകത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച പെൺമണിക്ക് അവന്തികയെന്നു പേരിടാനാണു മഞ്ജുവിന്റെയും വിനുവിന്റെയും തീരുമാനം. കുഞ്ഞു ദമ്പതികൾ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചു കണ്ടെത്തിയ പേരാണ് അവന്തിക

 “വിനുവേട്ടന്റെ കല്യാണാലോചന വന്നപ്പോഴും ഞാൻ ഉള്ളുരുകി പ്രാർഥിച്ചിരുന്നു. വീണ്ടുവിചാരങ്ങൾക്കൊടുവിലാണു ഭഗവാൻ ഞങ്ങളെ കോർത്തിണക്കിയത്. അവന്തികയുടെ കാതിൽ പേരു ചൊല്ലി വിളിക്കാനും അദ്ദേഹം ഞങ്ങളെ ആ തിരുനടയിലെത്തിക്കും, എനിക്കുറപ്പുണ്ട്.'' മനസ്സു നിറഞ്ഞു ചിരിച്ചപ്പോഴും ആഹ്ലാദം അടക്കാനാവാതെ മഞ്ജുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ടു വിനു മകളുടെ കവിളിൽ തലോടി. അച്ഛന്റെ സ്പർശം അറിഞ്ഞിട്ടെന്ന പോലെ അവളുടെ കുഞ്ഞിളം ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

വിനുവിന്റെ കൈപിടിച്ചു ജീവിതത്തിന്റെ ഉയരം കീഴടക്കിയ പാലക്കാട് സ്വദേശി മഞ്ജു രാഘവിന്റെ ചിത്രം ഒരു പാടു പേരുടെ മനസ്സിലുണ്ടാകും. പാരാലിംപിക്സിലെ വിജയം, “മൂന്നര' എന്ന ഷോർട്ട് ഫിലിമിൽ നായികാവേഷം ഒക്കെ മഞ്ജുവിനെ പ്രശസ്തയാക്കി.

പിന്നീടായിരുന്നു വിനുവുമായുള്ള വിവാഹം. യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ 2021 സെപ്റ്റംബർ എട്ടിന്. ഇപ്പോഴിതാ വീണ്ടുമൊരു സന്തോഷവാർത്ത. മഞ്ജുവിനും വിനുവിനും നീർമാതളം പോലൊരു ഓമനക്കുഞ്ഞ്. 112 സെന്റി മീറ്റർ പൊക്കമുള്ള മഞ്ജുവിനു വിവാഹ ജീവിതം പോലും സാധ്യമല്ലെന്നു വിധിയെഴുതിയവർക്കു മുന്നിലേക്കു പൂർണ ആരോഗ്യമുള്ള കുഞ്ഞുമായാണ് ഇവർ നടന്നു വരുന്നത്. "അവളെ കല്യാണം കഴിച്ചാൽ നിനക്കു ബാധ്യതയാകും' എന്ന് ഉപദേശിച്ചവരോടു പോയി പണി നോക്കാൻ പറഞ്ഞു വിനുവും ഒപ്പമുണ്ട്.

ദൈവം നൽകിയ ബോണസ്

മണ്ണാർക്കാട് ന്യൂഅ് ആശുപത്രിയുടെ മൂന്നാം നിലയിലെ 317-ാം മുറിയിൽ സിസേറിയൻ കഴിഞ്ഞു വിശ്രമത്തിലാണു മഞ്ജു. പാൽ കുടിച്ചു ചാഞ്ഞുറങ്ങുകയാണ് അവതിക. ഇത്തിരിപ്പോന്ന വയറിനുള്ളിൽ അവളെ കൊണ്ടു നടന്നതിന്റെ നൊമ്പരം ഓർത്തെടുക്കുമ്പോൾ മഞ്ജുവിന് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്.

“വിവാഹം കഴിഞ്ഞ് എട്ടു മാസം പിന്നിട്ടപ്പോഴേക്കും അയൽക്കാരും പരിചയക്കാരും വിശേഷമൊന്നും ആയില്ലേ എന്നു ചോദിക്കാൻ തുടങ്ങി.'' മഞ്ജു ഓർക്കുന്നു.

Denne historien er fra September 16, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 16, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഛായ മാറ്റി, ചായം മാറ്റി
Vanitha

ഛായ മാറ്റി, ചായം മാറ്റി

ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ

time-read
1 min  |
January 18, 2025
ഇടിച്ചു നേടും അമ്മേം മോനും
Vanitha

ഇടിച്ചു നേടും അമ്മേം മോനും

പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും

time-read
2 mins  |
January 18, 2025
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha

ലാംബി സ്കൂട്ടർ പുറപ്പെടുന്നു

ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...

time-read
4 mins  |
January 18, 2025
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
Vanitha

മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം

മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം

time-read
1 min  |
January 18, 2025
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
Vanitha

പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 18, 2025
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
Vanitha

പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
January 18, 2025
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha

ഒന്നിച്ചു മിന്നുന്ന താരങ്ങൾ

അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...

time-read
4 mins  |
January 18, 2025
കയ്യും കാലും ഇല്ലെങ്കിലും നീന്താം
Vanitha

കയ്യും കാലും ഇല്ലെങ്കിലും നീന്താം

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

time-read
2 mins  |
January 18, 2025
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
Vanitha

സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്

മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു

time-read
1 min  |
January 18, 2025
ഖത്തറിൽ നിന്നൊരു വിജയകഥ
Vanitha

ഖത്തറിൽ നിന്നൊരു വിജയകഥ

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

time-read
2 mins  |
January 18, 2025