അന്നും നിർത്താതെ മഴ പെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ്, വെള്ളത്തുണിയിൽ പൊതിഞ്ഞ മകളുടെ കുഞ്ഞുടൽ നഞ്ചോടു ചേർത്തു പിടിച്ച് ആ അച്ഛൻ ചെളിപുതഞ്ഞ കല്ലിട്ട പാതയിലൂടെ നടന്നു. കിലുക്കാംപെട്ടി പോലെ തുള്ളിക്കളിച്ച്, അയൽപക്കങ്ങളിൽ എല്ലാവരുടേയും പൊന്നോമനയായിരുന്ന രാസാത്തി' കണ്ണടച്ച്, ഉറക്കത്തിലെന്നവണ്ണം ആ കൈകളിൽ കിടന്നു.
രണ്ടു വർഷത്തിനു ശേഷം, വണ്ടിപ്പെരിയാർ ചുരക്കുളം ലയത്തിലേക്കുള്ള ചെമ്മൺപാതകൾ താണ്ടി ഞങ്ങളെത്തുമ്പോഴും ഉണ്ടായിരുന്നു മഴപ്പെയ്ത്ത്. ആറു വയസ്സുള്ള കുരുന്നിനെ നിർദാക്ഷിണ്യം ഞെരിച്ചുടച്ചു കളഞ്ഞ കേസിലെ കുറ്റാരോപിതനെ കോടതി വെറുതെ വിട്ട തിന്റെ രണ്ടാം ദിവസം. കരഞ്ഞു കണ്ണീർ വറ്റിയ വണ്ടിപ്പെരിയാറിലെ അമ്മയെ കാണാൻ, കണ്ണീരിന്റെ വടുക്കൾ പേറുന്ന മറ്റൊരമ്മയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒറ്റമുറി ഷെഡിൽ വെറും മാസങ്ങളുടെ ഇടവേളയിൽ സ്വന്തം കുഞ്ഞുങ്ങൾ മരണത്തിന്റെ കയറിൽ തുങ്ങിയാടുന്നതു കാണേണ്ടി വന്ന "നിർഭാഗ്യവതിയായ' വാളയാറിലെ അമ്മ.
ആശ്വാസവാക്കുകൾ മുഴുമിപ്പിക്കും മുൻപേ ഒരമ്മയുടെ സാരിത്തലപ്പിനെ മറ്റേയമ്മയുടെ കണ്ണീർ നനച്ചു. വാക്കുകൾ മുറിഞ്ഞു പോയപ്പോൾ പിന്നെയും പിന്നെയും ആ നെഞ്ചിലേക്കു ചാഞ്ഞു. കണ്ണീരിന്റെ ഇരുനദികളൊരുമിച്ചു സങ്കടക്കടലായി മാറിയ നിമിഷമായിരുന്നു അത്.
മരിക്കാൻ വിടില്ല ഓർമകളെ
വാളയാർ അമ്മ: "കേസും കോടതിയും നമുക്കു വേണോ, വമ്പൻമാരോടു പിടിച്ചു നിൽക്കാൻ പറ്റോ...?' എന്നൊക്കെ ചോദിച്ചവരുണ്ട്. “നടന്നതെല്ലാം നടന്നു. എല്ലാം മറക്കണം' എന്ന ജൽപനങ്ങളും കേട്ടു. പക്ഷേ, കൊല്ലപ്പെട്ടു തലയ്ക്കു മുകളിൽ തൂങ്ങിയാടി നിൽക്കുകയാണ് എന്റെ പൈതങ്ങൾ. ഉറങ്ങാൻ കിടക്കുമ്പോൾ പോലും കാണാറുണ്ട്, ഷെഡിനു മുകളിൽ തൂങ്ങിയാടുന്ന രണ്ടു കുഞ്ഞു പെറ്റിക്കോട്ടുകൾ. അവരെന്നോടു പറയും, അമ്മാ വിട്ടു കളയല്ലേ...' എന്ന്. അതു തന്നെയാണു നിങ്ങളോടും പറയാനുള്ളത്. നഷ്ടപ്പെട്ടതു നമ്മുടെ കുഞ്ഞുങ്ങളെയാണ്. അവരെ മറക്കുന്നതു മരണമാണ്. ആ നരഭോജിയെ വിട്ടുകളയരുത്, തോറ്റുപോകരുത്.
Denne historien er fra January 06, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 06, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു