വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മക്ക് പണ്ട് ഒരാടു ണ്ടായിരുന്നു. ബഷീറിന്റെ ഘോരഘോരമായ പല ചിന്തകളും ആടു കടിച്ചു കീറി തിന്ന ചരിത്രം പാത്തുമ്മയുടെ ആടെന്ന നോവലിൽ വായിച്ച ഓർമയിലാണു കുന്നംകുളത്തേക്കു വണ്ടി കയറിയത്.
ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ പക്ഷേ, ആടല്ല. മാൾട്ടിയാണ് ഉള്ളത്. ശ്രീരാമൻ ഫെയ്സ്ബുക്കിലെഴുതുന്ന കുറിപ്പുകളിലെ നായികയാണു മൂന്നു വയസ്സുള്ള പട്ടിക്കുട്ടി. സിനിമയുടെ കൂട്ടിൽ കിടന്നിട്ടും മെരുങ്ങാത്ത ശ്രീരാമന്റെ ചങ്ങലയില്ലാത്ത ചിന്തകൾ മാൾട്ടിയിലൂടെ പുറത്തു വരുമ്പോൾ ആരാധകർ കയ്യടിക്കും. "ആകയാലും പ്രിയരെ സുപ്രഭാതം' എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഫെയ്സ്ബുകദിനക്കുറിപ്പുകളിൽ മാൾട്ടിയുടെ സാന്നിധ്യമില്ലെങ്കിൽ കമന്റ് ബോക്സിൽ ചോദ്യങ്ങൾ നിറയും, 'എവിടെ ഞങ്ങടെ മാൾട്ടി?' അതുകൊണ്ട് ഇതു ശ്രീരാമന്റെ മാത്രം അഭിമുഖമല്ല, കുരച്ചും മൂളിയും മുഖം തിരിച്ചും വാലാട്ടിയും ആരാധകരുടെ മാൾട്ടിയും ഒപ്പമിരുന്നു സംസാരിക്കുന്നു.
' മാൾട്ടിയെ കണ്ടുമുട്ടിയത് എങ്ങനെ ?
പെരുമ്പിലാവിലെ ആളൊഴിഞ്ഞൊരു തെങ്ങിൻപറമ്പിലെ പണിതീരാത്ത വീടിന്റെ കാർപോർച്ച്. അവിടെ കൂട്ടിയിട്ട കൽപ്പൊടിക്കൂനക്കു മേലെ ചുരുണ്ടു കിടന്നു തെല്ലമ്പരപ്പോടെ എന്നെ നോക്കുന്ന നിലയിലാണു മാൾട്ടിയെ ഞാനാദ്യം കാണുന്നത്.
കണ്ണുകളിലെ ആ തിളക്കം, ആ നിഷ്കളങ്കത എന്നോ എവിടെയോ വെച്ചു കണ്ട് ഒക്കത്തെടുത്തു വെച്ച് ഓമനിച്ച ഒരു മനുഷ്യ കുഞ്ഞിന്റെ മുഖം. കുറച്ചുനേരം ഞാനാ മുഖത്തേക്കു നോക്കി നിന്നു. ആ കണ്ണുകൾ ആശങ്കയോടെ എന്നെയും.
അടുത്തു ചെന്ന് എടുത്തുകൊണ്ടു പോരണമെന്നു തോന്നിയതാണ്. എന്തോ, പിന്നാക്കം വെച്ചു. അതിന്റെ അമ്മയോ അച്ഛനോ പരിസരത്തെങ്ങാനും ഉണ്ടാകും. ഓടി വന്ന് ആക്രമിച്ചെന്നു വരാം. അതു കൊണ്ട് ആ മോഹം തൽക്കാലം ഉപേക്ഷിച്ചു. ഈ വിവരം ചില സുഹൃത്തുക്കളോടു പറയുകയും ചെയ്തു. അങ്ങനെ ആരോ പറഞ്ഞു കേട്ടിട്ടായിരിക്കാം രണ്ടു ദിവസം കഴിഞ്ഞ് കുട്ടൻ എന്നൊരാൾ മാൾട്ടിയേയും എടുത്തുകൊണ്ടു വീട്ടിൽ വരുന്നത്.
മാൾട്ടി: നമ്മൾക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എന്റെ അച്ചനും അമ്മേം എന്നെ കാണാഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടായിരിക്കും. നിങ്ങടെ വല്ലോരം കുഞ്ഞിനെ കാണാതായാൽ എന്തായിരിക്കും കോലാഹലം?
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു