ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം കൊണ്ടു സ്നേഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ.
നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന കണ്ണാടിയുമായാണ്. ഓരോ ലാൽ കഥാപാത്രങ്ങളും ഓരോ ഛായാമുഖികളാണ്. അതിലേക്കു നോക്കുമ്പോൾ ഏതൊക്കെയോ നിമിഷങ്ങളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കാണാനാകുന്ന മാന്ത്രികവിദ്യ അതുകൊണ്ടാണല്ലോ, സ്ക്രീനിലെ ലാൽ പ്രണയങ്ങളിൽ നമ്മുടെ ആ ആളെ കൊതിച്ചു പോകുന്നത്. ലാൽചിരികളിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ ചിരിയോർമ വരുന്നത്. ലാൽസ്നേഹങ്ങളിൽ എന്നൊക്കെയോ ഹൃദയം തൊട്ടു പോയവരെ തൊട്ടടുത്തന്ന പോലെ അറിയാനാകുന്നത്. സങ്കടത്തിൽ വിറയ്ക്കുന്ന ആ വിരൽത്തുമ്പു കണ്ടാൽ പോലും കണ്ണീരു പൊട്ടിപ്പോകുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും ആ കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്നു മാഞ്ഞു പോകാത്തത്. ലാലോത്സവങ്ങൾക്കു മലയാളി എന്നും ഇങ്ങനെ ആർപ്പു വിളിച്ചു കൊണ്ടേയിരിക്കുന്നത്...
കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ മെസൊണറ്റിന്റെ വാതിൽ തുറന്നത് അതിശയങ്ങളിലേക്കായിരുന്നു. ഇരുനിലകളിലായി ഒരു മ്യൂസിയം പോലെ ഒരുക്കിയ പുതുപുത്തൻ അപാർട്മെന്റ് വിലമതിക്കാനാകാത്ത ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, കൗതുകവസ്തുക്കൾ. എല്ലാത്തിനും ഓരോ കഥ പറയാനുണ്ട്.
വനിതയുടെ കവർ ചിത്രം സുചിത്രയെ കാണിച്ച്, ഇവർ ഇതിനു "ലാലിബനും സുചിയും' എന്ന് അടിക്കുറിപ്പെഴുതുമെന്നു കുസൃതി പറഞ്ഞു മോഹൻലാൽ സംസാരിക്കാനിരുന്നു. മടിയിലേക്കു സിംബ എന്ന പൂച്ച അധികാരത്തോടെ ചാടിക്കേറി. പ്രണയവിരലുകൾ കൊണ്ട് ലാൽ സിംബയെ തലോടിത്തുടങ്ങി.
മരുഭൂമിയിലെ രാപ്പകലുകൾ, തണുപ്പും മണൽക്കാറ്റും, ഒരുപാട് അധ്വാനം വേണ്ടി വന്ന സിനിമയല്ലേ വാലിബൻ?
Denne historien er fra February 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു